ശബരിമല ശുദ്ധിക്രിയ: വിശദീകരണം നല്‍കുന്നതിന് തന്ത്രിക്ക് സാവകാശം നല്‍കി
രണ്ടാഴ്ച സമയം നല്‍കാനാണ് തീരുമാനം. നേരത്തെ ബോര്‍ഡ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കൂടുതല്‍ സമയം വേണമെന്ന തന്ത്രിയുടെ ആവശ്യം പരിഗണിച്ചാണു നടപടി.

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ നടയടച്ച് ശുദ്ധിക്രിയ ചെയ്തതില്‍ വിശദീകരണം നല്‍കുന്നതിനു തന്ത്രിക്ക് സാവകാശം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. രണ്ടാഴ്ച സമയം നല്‍കാനാണ് തീരുമാനം. നേരത്തെ ബോര്‍ഡ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കൂടുതല്‍ സമയം വേണമെന്ന തന്ത്രിയുടെ ആവശ്യം പരിഗണിച്ചാണു നടപടി.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍നിന്നടക്കമാണ് തന്ത്രി നിയമോപദേശം തേടുന്നത്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവും കനകദുര്‍ഗയും ക്ഷേത്രദര്‍ശനം നടത്തിയതിനു പിന്നാലെയാണു തന്ത്രി നടയടച്ച് ശുദ്ധിക്രിയ ചെയ്തത്. ശബരിമല ക്ഷേത്രനടയടച്ച തന്ത്രി കണ്ഠര് രാജീവരുടെ നടപടി ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെയാണെന്നു കമ്മീഷണര്‍ എന്‍ വാസു റിപോര്‍ട്ട് നല്‍കിയിരുന്നു. സുപ്രിംകോടതി ഉത്തരവു നിലനില്‍ക്കെ യുവതികള്‍ ദര്‍ശനം നടത്തിയെന്ന പേരില്‍ നടയടച്ചു ശുദ്ധിക്രിയകള്‍ നടത്തിയതു കോടതി വിധിയോടുള്ള അവഹേളനമാണെന്നു റിപോര്‍ട്ടില്‍ പറയുന്നു.
തന്ത്രിയുടെ നടപടി സുപ്രിംകോടതി വിധിയുടെ അന്തസ്സത്തയ്‌ക്കെതിരാണെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറും നിലപാടെടുത്തിരുന്നു. ദേവസ്വം ബോര്‍ഡിന്റെ നോട്ടീസിനു മറുപടി നല്‍കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുന്നുണ്ടെന്നാണ് വിവരം.
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT