കോട്ടയത്ത് 15കാരി കൊല്ലപ്പെട്ടത് പീഡനത്തിനിരയായ ശേഷമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
ശ്വാസം മുട്ടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ബലപ്രയോഗത്തിനിടെ ശരീരത്തില്‍ മുറിവുകള്‍ പറ്റിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ആന്തരികാവയവങ്ങള്‍ ഫോറന്‍സിക്‌സ് ലാബിലേക്ക് അയച്ചിട്ടുണ്ട്.

കോട്ടയം: അയര്‍ക്കുന്നം അരീപ്പറമ്പില്‍ 15കാരി കൊല്ലപ്പെട്ടത് ബലാല്‍സംഗത്തിനിരയായ ശേഷമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ബലപ്രയോഗത്തിനിടെ ശരീരത്തില്‍ മുറിവുകള്‍ പറ്റിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ആന്തരികാവയവങ്ങള്‍ ഫോറന്‍സിക്‌സ് ലാബിലേക്ക് അയച്ചിട്ടുണ്ട്.
പെണ്‍കുട്ടിയെ പ്രണയംനടിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മാലം കുഴിനാകത്തരത്തില്‍ അജേഷ് അറസ്റ്റിലായിരുന്നു. ടിപ്പര്‍ ഡ്രൈവറായി അജേഷ് ജോലിചെയ്യുന്ന ഹോളോ ബ്രിക്‌സ് ഫാക്ടറിക്കു പിന്നിലെ വാഴത്തോപ്പില്‍ കുഴിച്ചിട്ട നിലയിലാണ് ശനിയാഴ്ച ഉച്ചയ്ക്കു മൃതദേഹം കണ്ടെത്തിയത്. തുടര്‍ച്ചയായ ചോദ്യംചെയ്യലില്‍ രണ്ടാം ദിവസമാണ് കൊലപാതകം നടത്തിയെന്നും മൃതദേഹം മറവുചെയ്‌തെന്നുമുള്ള വിവരം ഇയാള്‍ വെളിപ്പെടുത്തിയത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് വെള്ളിയാഴ്ച വൈകീട്ട് വീട്ടുകാര്‍ അയര്‍ക്കുന്നം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നു പെണ്‍കുട്ടി അവസാനമായി ഫോണ്‍ ചെയ്തയാളെന്ന നിലയിലാണ് അജേഷിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രണ്ടു സ്ത്രീകളെ വിവാഹം ചെയ്ത് ഉപേക്ഷിച്ച അജേഷ് രണ്ടുകുട്ടികളുടെ പിതാവാണ്. അജേഷിനെതിരേര പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്.
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT