കാട്ടുതീ പടരാന്‍ സാധ്യത; കൊടികുത്തിമലയില്‍ സഞ്ചാരികള്‍ക്ക് നിരോധനം
വേനലായതോടെ ഉണങ്ങിയ പുല്‍കാടുകള്‍ നിറഞ്ഞ അമ്മിനിക്കാടന്‍ മലനിരകളില്‍ കാട്ടുതീ പടരാന്‍ സാധ്യത കൂടുതലായതിനാലാണിത്.

പെരിന്തല്‍മണ്ണ: കാട്ടുതീ ഭീതിയെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം മേഖലയടക്കമുള്ള വനഭൂമിയില്‍ ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ സഞ്ചാരികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതായി കൊടികുത്തിമലയുടെ ചാര്‍ജുള്ള കാളികാവ് റെയ്ഞ്ച് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ അറിയിച്ചു. വേനലായതോടെ ഉണങ്ങിയ പുല്‍കാടുകള്‍ നിറഞ്ഞ അമ്മിനിക്കാടന്‍ മലനിരകളില്‍ കാട്ടുതീ പടരാന്‍ സാധ്യത കൂടുതലായതിനാലാണിത്.
മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന അമ്മിനിക്കാടന്‍ മലനിരകളിലെ കൊടികുത്തിമല ഇക്കോ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ സ്ഥാപിച്ചതോടെ വിവിധ ജില്ലകളില്‍നിന്നായി നിരവധി പേരാണ് ഇവിടെ അവധിനാളുകളിലടക്കമെത്തുന്നത്. സമുദ്രനിരപ്പില്‍നിന്നും 1,500 അടിയോളം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലനിരകളിലെ കൊടുംവേനലില്‍ പോലും തണുത്ത സുഖമുള്ള കാലാവസ്ഥയാണ് സഞ്ചരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT