Kerala

കുഴിമന്തി കട ആക്രമിച്ചു തകര്‍ത്ത പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

കുഴിമന്തി കട ആക്രമിച്ചു തകര്‍ത്ത പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു
X

ആലപ്പുഴ: ജില്ലയില്‍ കുഴിമന്തി കട ആക്രമിച്ചു തകര്‍ത്ത പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയാണ് കേസെടുത്തത്. ചങ്ങനാശ്ശേരി ട്രാഫിക് പോലിസ് സ്റ്റേഷനിലെ പോലിസുകാരന്‍ കെ.എഫ്. ജോസഫാണ് കട ആക്രമിച്ചത്. കട ആക്രമണം തെറ്റായിപ്പോയെന്ന് സമ്മതിച്ച ജോസഫ് സ്വന്തം മക്കള്‍ക്ക് ഇങ്ങനെ സംഭവിച്ചാല്‍ എന്തുചെയ്യുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

കടയില്‍ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച മകന് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചാണ് പോലീസുകാരനായ ജോസഫ് കട അടിച്ചു തകര്‍ത്തത്. കടയിലേക്ക് ബൈക്ക് ഓടിച്ച് കയറ്റിയ ജോസഫ് ആദ്യം മുന്‍വശത്തെ ചില്ലുകള്‍ തകര്‍ത്തു. കയ്യിലിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മറ്റ് ചില്ലുകളും അടിച്ച് തകര്‍ത്തു.ജീവനക്കാരയെും മര്‍ദിച്ചു, ജോസഫ് മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് കടയിലുണ്ടായിരുന്നവരുടെ മൊഴി. ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ പോലിസുകാരനായ ജോസഫിനെതിരെ ആലപ്പുഴ സൗത്ത് പോലിസ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .പോലിസുകാരന്‍ നടത്തിയ അക്രമത്തെ ഗൗരവമായി കാണണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it