കേന്ദ്ര ബജറ്റ് കോര്‍പ്പറേറ്റുകളുടെ താല്‍പര്യസംരക്ഷണമെന്നും ജനവിരുദ്ധമെന്നും പിഡിപി
മഹാകാര്യമായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഡിജിറ്റല്‍ കറന്‍സി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗിമ്മിക് മാത്രമാണ്. ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങളോട് തികഞ്ഞ അവഗണനയാണ് പുലര്‍ത്തുന്നത്.

തിരുവനന്തപുരം: രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെ തഴഞ്ഞും സാധാരണക്കാരെയും അടിസ്ഥാന ജനവിഭാഗങ്ങളേയും അവഗണിച്ചും, മധ്യവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്തതുമാണ് കേന്ദ്രബജറ്റെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി.
ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക ഉപകരണങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് പറയുന്ന ബജറ്റ്‌കൊണ്ട് എങ്ങനെയാണ് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുക. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, എയര്‍ ഇന്‍ഡ്യ തുടങ്ങിയവയൊക്കെ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റ് തുലച്ച മോദി ഭരണകൂടം എല്‍ഐസി ഉള്‍പ്പടെ സ്വകാര്യമേഖലക്ക് കൈമാറാനുള്ള പുതിയ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഹാകാര്യമായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഡിജിറ്റല്‍ കറന്‍സി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗിമ്മിക് മാത്രമാണ്. ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങളോട് തികഞ്ഞ അവഗണനയാണ് പുലര്‍ത്തുന്നത്.
രാജ്യത്തെ കൊള്ളയടിക്കുന്ന മുതലാളിത്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണകൂടത്തില്‍ നിന്നും ജനോപകാരപ്രദമായവ പ്രതീക്ഷിക്കേണ്ടതില്ലാ എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് പുതിയ ബജറ്റെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര പറഞ്ഞു.
RELATED STORIES
കര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMTഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച് ഇന്ത്യന്‍ വനിതകള്‍;...
25 Sep 2023 11:05 AM GMT