Kerala

വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചർ ട്രെയിൻ പദ്ധതി അവസാനഘട്ടത്തിൽ

ടൂറിസ്റ്റ് വില്ലേജിലൂടെ കുട്ടിത്തീവണ്ടിയിൽ ആക്കുളം കായലോരത്ത് ഒന്നേകാൽ കിലോമീറ്റർ നീളുന്ന സഞ്ചാരം സന്ദർശകർക്ക് വിസ്മയിപ്പിക്കുന്ന അനുഭവമാകും.

വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചർ ട്രെയിൻ പദ്ധതി അവസാനഘട്ടത്തിൽ
X

തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചർ ട്രെയിൻ പദ്ധതി അവസാനഘട്ടത്തിൽ. കൊവിഡ് മൂലം വൈകിയ പദ്ധതി പ്രതിസന്ധി കഴിഞ്ഞാലുടൻ കമ്മീഷൻ ചെയ്യത്തക്ക തരത്തിലാണ് പുരോഗമിക്കുന്നത്. ടൂറിസ്റ്റ് വില്ലേജിലൂടെ കുട്ടിത്തീവണ്ടിയിൽ ആക്കുളം കായലോരത്ത് ഒന്നേകാൽ കിലോമീറ്റർ നീളുന്ന സഞ്ചാരം സന്ദർശകർക്ക് വിസ്മയിപ്പിക്കുന്ന അനുഭവമാകും. വേളിയിലെ വിനോദക്കാഴ്‌ചകൾക്ക് മധുരം പകർന്ന് വൈകാതെ കുട്ടിത്തീവണ്ടി പാളത്തിലോടും. 70 മീറ്റർ നീളമുള്ള പാലത്തിന്‍റെ നിര്‍മാണമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ബംഗളുരുവിൽ നിന്നെത്തിച്ച മൂന്ന് കോച്ചുകളും എൻജിനും പാളത്തിലുണ്ട്. കൽക്കരി എൻജിന്‍റെ മാതൃകയിലാണ് ട്രെയിൻ.

രണ്ടു ജീവനക്കാരടക്കം 50 പേർക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് ട്രെയിൻ. റെയിൽവേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ച് കഴിഞ്ഞു. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ട്രെയിനാണ് ടൂറിസ്റ്റ് വില്ലേജിലോടുക. റെയിൽവേ സ്റ്റേഷൻ പ്രവർത്തനങ്ങളും സൗരോർജ്ജത്തിൽ തന്നെയാണ്. ഒമ്പത് കോടിയുടേതാണ് പദ്ധതി. പണി പൂർത്തിയായാലും കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ കമ്മീഷനിങ് വൈകാനാണ് സാധ്യത.

Next Story

RELATED STORIES

Share it