- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാർ സമര അനുസ്മരണ യാത്രയ്ക്ക് കൊണ്ടോട്ടിയിൽ തുടക്കമായി
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ശത്രുക്കളായ ബ്രിട്ടീഷ് അനുകൂലികൾ എഴുതിയ കാര്യങ്ങളാണ് ആധികാരിക ചരിത്ര രേഖകളായി പരിഗണിക്കുന്നത്.

കൊണ്ടോട്ടി: തിരുവനന്തപുരം മുതൽ കാസർകോട് വരെ നവംബർ ഒന്നു മുതൽ 25 വരെ നടക്കുന്ന മലബാർ സമര അനുസ്മരണ യാത്രയുടെ ഉദ്ഘാടനം കൊണ്ടോട്ടിയിൽ ചരിത്ര ഗവേഷകൻ വി ഹിക്മത്തുല്ല ഉദ്ഘാടനം ചെയ്തു. 1921 തുടക്കംകുറിച്ച ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ കുറിച്ച് പുതിയ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ശത്രുക്കളായ ബ്രിട്ടീഷ് അനുകൂലികൾ എഴുതിയ കാര്യങ്ങളാണ് ആധികാരിക ചരിത്ര രേഖകളായി പരിഗണിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. പ്രാദേശിക ചരിത്ര രേഖകൾ ശേഖരിച്ച് അക്കാലത്തെ ജീവിച്ച ആളുകളുടെ വാമൊഴികളിൽ നിന്നും പുതിയ രചനകൾ ഉണ്ടാകേണ്ടതുണ്ട്. മഹത്തായ ഈ സ്വാതന്ത്രസമരത്തെ വർഗീയ ലഹളയായി ചിത്രീകരിക്കുന്ന അവർ എഴുതാപ്പുറം വായിക്കുകയാണ് ചെയ്യുന്നത്. മലബാറിലെ മുസ്ലിംകളും ഹിന്ദുക്കളും തോളുരുമ്മി ബ്രിട്ടീഷ് ആധിപത്യത്തെ ചെറുത്തു നിന്നിട്ടുണ്ട്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി ആലി മുസ്‌ലിയാർ എം പി നാരായണമേനോൻ ബ്രഹ്മദത്തൻ നമ്പൂതിരി ഇതിന് നേതൃത്വം കൊടുത്തവർ ആണെന്ന് അദ്ദേഹം പറഞ്ഞു.
മലബാർ സമര അനുസ്മരണ സമിതി സംഘടിപ്പിച്ച പരിപാടിയിൽ കൺവീനർ സി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പാട്ടുവണ്ടി, പുസ്തക വണ്ടി, നാടകവണ്ടി എന്നിവയുടെ ഉദ്ഘാടനം യഥാക്രമം ഡോക്ടർ വി ഹിക്മത്തുല്ല, പി മുഹമ്മദ് സുബ്ഹാൻ, നോവലിസ്റ്റ് റഹ്മാൻ കിടങ്ങയം എന്നിവർ നിർവഹിച്ചു കെപിഒ റഹ്മത്തുല്ല, ടി മുജീബ് റഹ്മാൻ, പി നൂറുൽ അമീൻ, എം പി ഷംസുദ്ദീൻ, സി അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു.
തുടർന്ന് വിളയിൽ ഫസീലാ, മുക്കം സാജിത, നിസ മോൾ, റസിയ ടീച്ചർ, നൗഫൽ മഞ്ചേരി ശിഹാബ് അരീക്കോട് റസാക്ക് ഭായ് തുടങ്ങിയവർ ഗാനമാലപിച്ചു. ചോരപൂത്ത പട നിലങ്ങൾ നാടകവും നടന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















