- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളാ പോലിസ് വാടകയ്ക്കെടുത്ത ഹെലിക്കോപ്ടർ തിരുവനന്തപുരത്തെത്തി
സംസ്ഥാനത്ത് നേരത്തെ വിവാദമായ ഹെലിക്കോപ്റ്റർ ഇടപാടിന് കൊവിഡ് 19 യെ തുടർന്നുളള സാമ്പത്തിക പ്രതിസന്ധിക്കിടെയും സർക്കാർ മുൻകൂർ പണം നൽകിയത് വലിയ വിവാദമായിരുന്നു.

തിരുവനന്തപുരം: കേരളാ പോലിസ് വാടകയ്ക്കെടുത്ത ഹെലിക്കോപ്റ്റർ തിരുവനന്തപുരത്തെത്തി. പവൻഹാൻസ് കമ്പനിയുടെ ആദ്യ സംഘത്തിൽ രണ്ട് ക്യാപ്റ്റൻമാരും പവൻഹാൻസിൻ്റെ മൂന്നു എഞ്ചിനിയർമാരും എത്തിയിട്ടുണ്ട്. 11 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള ഇരട്ടഎഞ്ചിൻ ഹെലികോപ്റ്ററാണ് എത്തിയത്. രോഗികളെ എയർ ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനമടക്കമുള്ള ഹെലികോപ്റ്ററിൽ ഡൽഹിയിൽ നിന്നും മരുന്നും എത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലാണ് ഹെലികോപ്റ്ററുള്ളത്. കമ്പനിയുടെ ഓഫീസ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നേരത്തെ വിവാദമായ ഹെലിക്കോപ്റ്റർ ഇടപാടിന് കൊവിഡ് 19 യെ തുടർന്നുളള സാമ്പത്തിക പ്രതിസന്ധിക്കിടെയും സർക്കാർ മുൻകൂർ പണം നൽകിയത് വലിയ വിവാദമായിരുന്നു. പ്രതിമാസം 20 മണിക്കൂർ പറത്താൻ ഒരു കോടി 44 ലക്ഷം രൂപ വാടകയ്ക്കാണ് പവൻഹാൻസ് കമ്പനിയ്ക്ക് കരാർ നൽകിയത്. ഇതിനെക്കാൾ കുറഞ്ഞ തുകയ്ക്ക് ഹെലിക്കോപ്റ്റർ വാടകയ്ക്ക് നൽകാൻ പല കമ്പനികളും തയ്യാറായിട്ടും ഇതേ കമ്പനിയുമായി കരാറിലെത്തിയതും പ്രതിപക്ഷമടക്കം ഉയർത്തിക്കാട്ടിയിരുന്നു.
എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഹെലികോപ്റ്ററിനായി പോലിസിന് പ്രത്യേകം പണം മാറ്റി വയ്ക്കാത്തും ധനവകുപ്പ് ചൂണ്ടികാട്ടിയതോടെ കരാർ ഒപ്പിടൽ അനിശ്ചിത്വത്തിലായി. ഒരു മാസത്തെ വാടകയെങ്കിലും മുൻകൂർ നൽകണമെന്നായിരുന്നു പവൻ ഹൻസിൻെറ ആവശ്യം. ഇതേ തുടർന്ന് സാമ്പത്തിക പ്രതിസന്ധിക്കിടെ ബജറ്റിൽ പൊലീസിന് അനുവദിച്ച തുകയിൽ നിന്നും ഒന്നരക്കോടി രൂപ ട്രഷറയിൽ നിന്ന് കമ്പനിയുടെ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















