Kerala

പോരാടി നേടിയ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടത് ഉലമാക്കളുടെ ബാധ്യത: മൗലാനാ മുഹമ്മദ് അഹ്മദ് ബേഗ് നദ്‌വി

പണ്ഡിതന്‍മാര്‍ അവരുടെ ഉത്തരവാദിത്വം ശരിയായ നിലയില്‍ നിര്‍വഹിച്ചിട്ടുള്ള സമയങ്ങളില്‍ രാജ്യത്തിനും സമൂഹത്തിനും സമുദായത്തിനും അന്തസ്സും ഔന്നത്യവും ലഭിച്ചിട്ടുണ്ട്. വലിയ സാമ്രാജ്യങ്ങള്‍ക്കെതിരേ പോരാടി രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയ പാരമ്പര്യം ഇന്ത്യയിലെ പണ്ഡിതന്‍മാര്‍ക്കുണ്ട്.

പോരാടി നേടിയ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടത് ഉലമാക്കളുടെ ബാധ്യത: മൗലാനാ മുഹമ്മദ് അഹ്മദ് ബേഗ് നദ്‌വി
X

പുത്തനത്താണി: കലുഷമായ ഇന്ത്യന്‍ സാഹചര്യത്തില്‍ പൂര്‍വികരുടെ ത്യാഗസമര്‍പ്പണത്തെ അനുസ്മരിച്ച് കഴിയുന്നതിനപ്പുറം അവര്‍ നിര്‍വഹിച്ച തരത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ പണ്ഡിതന്‍മാര്‍ രംഗത്തുവരണമെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാനാ മുഹമ്മദ് അഹ്മദ് ബേഗ് നദ്‌വി ആഹ്വാനം ചെയ്തു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ പൊതുസഭയുടെ തുടക്കം കുറിച്ച്് മലപ്പുറം പുത്തനത്താണി മലബാര്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അഹ്മദ് ബേദ് നദ്‌വി.

പണ്ഡിതന്‍മാര്‍ അവരുടെ ഉത്തരവാദിത്വം ശരിയായ നിലയില്‍ നിര്‍വഹിച്ചിട്ടുള്ള സമയങ്ങളില്‍ രാജ്യത്തിനും സമൂഹത്തിനും സമുദായത്തിനും അന്തസ്സും ഔന്നത്യവും ലഭിച്ചിട്ടുണ്ട്. വലിയ സാമ്രാജ്യങ്ങള്‍ക്കെതിരേ പോരാടി രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയ പാരമ്പര്യം ഇന്ത്യയിലെ പണ്ഡിതന്‍മാര്‍ക്കുണ്ട്. തിന്‍മയുടെ ശക്തികള്‍ എക്കാലത്തും അവരുടെ കോമ്പല്ലുകള്‍ പുറത്തെടുക്കും. അതിനെതിരേ സത്യത്തിന്റെ വക്താക്കള്‍ സമരരംഗത്ത് നിലയുറപ്പിക്കുന്ന പക്ഷം വിജയം സത്യത്തോടൊപ്പമുണ്ടാവുമെന്ന കാര്യം നാം വിസ്മരിക്കരുത്.

അന്തിമവിജയം സത്യത്തോടൊപ്പമാണെന്ന വസ്തുത നാം മറക്കരുത്. മുന്‍ഗാമികളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി ആനുകാലികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പണ്ഡിതന്‍മാര്‍ക്ക് കഴിയേണ്ടതുണ്ട്. അതിലൂടെ നമ്മുടെ രാഷ്ട്രത്തെ ഗ്രസിച്ചിരിക്കുന്ന സര്‍വരോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. അതിന് ഇമാംസ് കൗണ്‍സില്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി എ സി ഫൈസല്‍ മൗലവി, മുഫ്തി ഹനീഫ് അഹ്‌റാര്‍ ഖാസിമി, വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി, മൗലാനാ ഖാലിദ് റഷാദി മണിപ്പൂര്‍, മൗലാനാ ഉസ്മാന്‍ ബേഗ് റഷാദി എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it