Kerala

ജപ്തി ഭീഷണിയെ തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്തു

ഒരു വര്‍ഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതോടെ തിരിച്ചടവ് മുടങ്ങി. തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടുപോയത്.

ജപ്തി ഭീഷണിയെ തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്തു
X

കൊല്ലം: പുനലൂരില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്തു. വീട് ജപ്തി ചെയ്യാന്‍ ബാങ്ക് നോട്ടീസ് പതിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. പ്ലാത്തറ സ്വദേശി അജയകുമാറാണ് ജീവനൊടുക്കിയത്.

പ്രവാസിയായിരുന്ന അജയകുമാര്‍ 2016ലാണ് പത്തനാപുരം പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും വീടുവെക്കാനായി നാല് ലക്ഷം രൂപ വായ്പ എടുത്തത്. ഒരു വര്‍ഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതോടെ തിരിച്ചടവ് മുടങ്ങി. തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടുപോയത്. എന്നാല്‍ നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്തതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.


Next Story

RELATED STORIES

Share it