Kerala

ലക്കിടിയിലേത് റിസോര്‍ട്ടുടമകളും പോലിസും നടത്തിയ ഗൂഢാലോചന: സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍

കേരളം പോലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് ദേശീയപാതയോട് ചേര്‍ന്നുള്ള ഒരു റിസോര്‍ട്ടില്‍ ഇത്തരത്തില്‍ ഒരു വെടിവയ്പ്പും കൊലയും നടത്തേണ്ട എന്തുസാഹചര്യമാണുണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. റിസോര്‍ട്ടുടമകളും പോലിസും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ ഏറ്റുമുട്ടലെന്ന സംശയമാണ് പുറത്തുവന്ന റിപോര്‍ട്ടുകള്‍ വെളിവാക്കുന്നതെന്നും എ കെ ദാസന്‍ പറഞ്ഞു.

ലക്കിടിയിലേത് റിസോര്‍ട്ടുടമകളും പോലിസും നടത്തിയ ഗൂഢാലോചന: സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍
X

കല്‍പറ്റ: ലക്കിടിയില്‍ നടന്ന ഏറ്റുമുട്ടലും കൊലയും അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എ കെ ദാസന്‍. കേരളം പോലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് ദേശീയപാതയോട് ചേര്‍ന്നുള്ള ഒരു റിസോര്‍ട്ടില്‍ ഇത്തരത്തില്‍ ഒരു വെടിവയ്പ്പും കൊലയും നടത്തേണ്ട എന്തുസാഹചര്യമാണുണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. റിസോര്‍ട്ടുടമകളും പോലിസും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ ഏറ്റുമുട്ടലെന്ന സംശയമാണ് പുറത്തുവന്ന റിപോര്‍ട്ടുകള്‍ വെളിവാക്കുന്നതെന്നും എ കെ ദാസന്‍ പറഞ്ഞു.

ആരെങ്കിലും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അവരെ നിയമപരമായി നേരിടുന്നതിനു പകരം മാവോവാദി ചാപ്പ കുത്തി വകവരുത്തുന്നത് ഫാസിസ്റ്റ് സമീപനമാണ്. കശ്മീരിലും മറ്റും നടക്കുന്ന ആസൂത്രിതമായ ഭരണകൂട ഏറ്റുമുട്ടലുകളുടെ അനുഭവങ്ങളെയും ഈ സന്ദര്‍ഭത്തില്‍ നാം കാണാതിരുന്നുകൂടാ. മാവോവാദി വേട്ടയ്ക്ക് കനത്ത കേന്ദ്രഫണ്ടിനൊപ്പം മറ്റ് പാരിതോഷികങ്ങളും പോലിസ് ഭരണസംവിധാനങ്ങള്‍ക്ക് ലഭിക്കുന്നതും ഏറ്റുമുട്ടല്‍ കൊലകള്‍ക്കുള്ള പ്രേരണയായി പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. അങ്ങേയറ്റം ദുരൂഹത നിറഞ്ഞ ഈ വെടിവയ്പ്പിനെയും കൊലയെയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും അതിനായി ജനാധിപത്യപ്രസ്ഥാനങ്ങളും ജനപക്ഷ പ്രവര്‍ത്തകരും മുന്നോട്ടുവരണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it