തേങ്ങ തലയില്‍ വീണ് ചികില്‍സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു
ഇരിണാവ് ചുഴലി ഭഗവതി ക്ഷേത്രത്തിനു സമീപം നാരായണി നിലയത്തില്‍ പി ടി ഷിജു-മട്ടന്നൂര്‍ സ്വദേശി അനില ദമ്പതികളുടെ മകന്‍ അഥര്‍വാണ് മരിച്ചത്
BY BSR20 Feb 2019 12:27 PM GMT

X
BSR20 Feb 2019 12:27 PM GMT
കണ്ണൂര്‍: തേങ്ങ തലയില്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു വയസ്സുകാരന്‍ മരിച്ചു. ഇരിണാവ് ചുഴലി ഭഗവതി ക്ഷേത്രത്തിനു സമീപം നാരായണി നിലയത്തില്‍ പി ടി ഷിജു-മട്ടന്നൂര്‍ സ്വദേശി അനില ദമ്പതികളുടെ മകന്‍ അഥര്‍വാണ് മരിച്ചത്. തിങ്കളാഴ്ച അമ്മ കുഞ്ഞിനെയുമെടുത്ത് പുറത്തിറങ്ങിയപ്പോഴാണ് സമീപത്തെ തെങ്ങില്‍ നിന്നു കുട്ടിയുടെ തലയിലേക്ക് തേങ്ങ വീഴുകയായിരുന്നു. ഉടന്‍ പരിഹാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരിയാരത്തു നിന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണപ്പെട്ടത്. ചിറക്കല്‍ കസ്തൂര്‍ബ പബ്ലിക് സ്‌കൂള്‍ രണ്ടാംതരം വിദ്യാര്‍ഥി ആദിദേവ് സഹോദരനാണ്.
Next Story
RELATED STORIES
ഇസ്രായേലിനെ കളിപ്പിക്കില്ല; ഇന്തോനേഷ്യയുടെ അണ്ടര് 20 ലോകകപ്പ് ആതിഥ്യം ...
30 March 2023 3:36 PM GMTകുറസാവോയെ ഏഴ് ഗോളില് മുക്കി അര്ജന്റീന; മെസ്സിക്ക് ദേശീയ ടീമിനായി...
29 March 2023 4:19 AM GMTയൂറോ കപ്പ് യോഗ്യത 2024; ഫ്രാന്സ് രക്ഷപ്പെട്ടു; നെതര്ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില് ബാങ്ക് വിളിച്ചു; ആയിരങ്ങള് നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്ഡോയ്ക്ക് ഡബിള്; യൂറോ കപ്പ് യോഗ്യതയില് പറങ്കികള്ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര് ആരാധികയുടെ ഉത്തരപേപ്പര് വൈറലായ സംഭവത്തില് അന്വേഷണം
26 March 2023 9:12 AM GMT