Kerala

സെക്രട്ടേറിയറ്റിലെ അവശ്യ ജീവനക്കാരുടെ യാത്ര തടയരുത്; ചീഫ് സെക്രട്ടറി ഡിജിപിക്ക് കത്ത് നൽകി

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നോർക്ക സെക്രട്ടറി, ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സെക്രട്ടറിമാരുടെ ഓഫീസ് പ്രവർത്തിക്കും.

സെക്രട്ടേറിയറ്റിലെ അവശ്യ ജീവനക്കാരുടെ യാത്ര തടയരുത്; ചീഫ് സെക്രട്ടറി ഡിജിപിക്ക് കത്ത് നൽകി
X

തിരുവനന്തപുരം: നഗരത്തിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അവശ്യ സേവന വിഭാഗങ്ങളുടെ പ്രവർത്തനത്തിന് സെക്രട്ടറിയറ്റിലേക്ക് എത്തുന്ന ജീവനക്കാരെ വഴിയിൽ തടയാതിരിക്കാനും സെക്രട്ടേറിയറ്റിൽ പ്രവേശനത്തിനും ക്രമീകരണം ഒരുക്കണമെന്ന് നിർദ്ദേശിച്ച് ചീഫ് സെകട്ടറി ഡോ.വിശ്വാസ് മേത്ത സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് കത്ത് നൽകി.

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നോർക്ക സെക്രട്ടറി, ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സെക്രട്ടറിമാരുടെ ഓഫീസ് പ്രവർത്തിക്കും. ഇതു കൂടാതെ സെകട്ടേറിയറ്റിലെ വാർ റൂം, കാന്റീൻ എന്നിവയും ചുരുങ്ങിയ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കും.

അതുകൊണ്ട്, തിരിച്ചറിയൽ കാർഡുമായി വരുന്ന സെക്രട്ടേറിയറ്റിലെ ഇത്തരം ജീവനക്കാരുടെ ഓഫീസിലേക്കുള്ള യാത്രയും സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനവും തടയാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.


Next Story

RELATED STORIES

Share it