Kerala

മുംബൈയില്‍ നിന്നും പിടികൂടിയ ദൃശ്യ കൊലക്കേസ് പ്രതിയെ കോഴിക്കോട് എത്തിച്ചു

മുംബൈയില്‍ നിന്നും പിടികൂടിയ ദൃശ്യ കൊലക്കേസ് പ്രതിയെ കോഴിക്കോട് എത്തിച്ചു
X

കോഴിക്കോട്: മുംബൈയില്‍ നിന്നും പിടികൂടിയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോട് എത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലിസിന്റെ മൂന്നുമാസത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 29നാണ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ശുചിമുറി പൊളിച്ചാണ് ഇയാള്‍ ചാടിപ്പോയത്.മൂന്ന് മാസമായി മുംബൈയില്‍ പലയിടങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു വിനീഷ്. ഇതിനിടെ നാട്ടിലുള്ള ഒരു ബന്ധുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് പോലിസിന് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്.കഴിഞ്ഞ ദിവസം മുംബൈ റെയില്‍വേ പോലിസ് ആണ് വിനീഷിനെ പിടികൂടി കേരള പോലിസിന് കൈമാറിയത്.


Next Story

RELATED STORIES

Share it