കൊവിഡിനൊപ്പം മലപ്പുറം ജില്ലയില്‍ ടെറ്റനസ് രോഗവും; പ്രതിരോധ കുത്തിവയ്പ്പില്‍ അനാസ്ഥ പാടില്ലെന്ന് ഡിഎംഒ

മലപ്പുറം: കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്നതിനിടെ മലപ്പുറം ജില്ലയില്‍ ടെറ്റനസ് രോഗവും സ്ഥിരീകരിച്ചു. തിരൂര്‍, തലക്കടത്തൂര്‍ പ്രദേശങ്ങളിലുള്ള മൂന്ന്, ആറ് വയസ് പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. രണ്ട് കുട്ടികളും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. രോഗം ബാധിച്ച ആറുവയസുള്ള കുട്ടിക്ക് പ്രതിരോധ കുത്തിവയ്പ്പുകളൊന്നും നല്‍കിയിട്ടില്ല.
മൂന്ന് വയസുള്ള കുട്ടിക്ക് ഭാഗികമായി മാത്രമേ കുത്തിവയ്‌പ്പെടുത്തിട്ടുള്ളൂ. ഗര്‍ഭിണികള്‍ രണ്ട് ഡോസ് ടിടി കുത്തിവയ്‌പ്പെടുക്കാത്തതും ജനന ശേഷം കുട്ടികള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കാത്തതുമാണ് പൊതുവെ ടെറ്റനസ് രോഗബാധക്ക് കാരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പിലൂടെ തടയാവുന്ന രോഗമാണിത്. ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന അലംഭാവം കുട്ടികളുടെ ആരോഗ്യസംരക്ഷണത്തില്‍ വലിയ വെല്ലുവിളിയാണ് തീര്‍ക്കുന്നത്.
ആരോഗ്യരംഗത്തെ ഫലപ്രദമായ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതുസമൂഹം തയ്യാറാവണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു. രോഗബാധ സ്ഥിരീകരിച്ച രണ്ട് സ്ഥലങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ വരും ദിവസങ്ങളില്‍ ഊര്‍ജിത പ്രതിരോധ കുത്തിവയ്പ്പ് ക്യാംപുകള്‍ സംഘടിപ്പിക്കുമെന്നും ഇതില്‍ പൊതുജന പങ്കാളിത്തം ഉറപ്പാവണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
RELATED STORIES
പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ കലാപ ശ്രമത്തിന് കേസ്
29 May 2023 3:29 AM GMTഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMT