Latest News

മിനിമം ബാലന്‍സ് പിഴയില്‍ ബാങ്കുകള്‍ക്ക് വന്‍ വരുമാനം

മിനിമം ബാലന്‍സ് പിഴയില്‍ ബാങ്കുകള്‍ക്ക് വന്‍ വരുമാനം
X

ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്ന് കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലായി പൊതുമേഖലാ ബാങ്കുകള്‍ ഈടാക്കിയ പിഴത്തുക 8,000 കോടി രൂപ കടന്നതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. 1,500 കോടി രൂപ പിഴ ഈടാക്കിയ പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് പട്ടികയില്‍ ഒന്നാമത്. ഇത് ആകെ ഈടാക്കിയ തുകയിലെ ഏകദേശം 20 ശതമാനമാണ്. ബാങ്ക് ഓഫ് ബറോഡയും ഇന്ത്യന്‍ ബാങ്കും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. കാനറാ ബാങ്ക് 1,027.23 കോടി രൂപ പിഴ ഈടാക്കി നാലാം സ്ഥാനത്തും, 932.82 കോടി രൂപയോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അഞ്ചാം സ്ഥാനത്തുമാണ്.

ബാങ്കുകളുടെ ബോര്‍ഡ് അംഗീകരിച്ച നയങ്ങളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ചാണ് മിനിമം ബാലന്‍സ് സംബന്ധിച്ച ചാര്‍ജുകള്‍ ഈടാക്കുന്നതെന്ന് സര്‍ക്കാര്‍ രേഖകളില്‍ വ്യക്തമാകുന്നു. അതേസമയം, എസ്എംഎസ് സേവനങ്ങള്‍ക്ക് മാത്രം മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലായി 3,388 കോടി രൂപയാണ് ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിട്ടുള്ളത്. 2020 മുതല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്എംഎസ് സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുന്നില്ല.

Next Story

RELATED STORIES

Share it