Kerala

കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലിസ് മേധാവി നിര്‍ദ്ദേശം നല്‍കി

ആഴ്ച്ചകള്‍ക്ക് മുമ്പും ഇത്തരത്തില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ശ്രീലങ്കയില്‍ നിന്ന് ഭീകരര്‍ ദക്ഷിണേന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നിര്‍ദേശം. പോലിസ് പരിശോധനയില്‍ നിരപരാധികളടക്കം ഇരയായതും വാര്‍ത്തയായിരുന്നു.

കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലിസ് മേധാവി നിര്‍ദ്ദേശം നല്‍കി
X

തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ബസ്സ് സ്റ്റാന്റുകള്‍, റെയിവേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജനത്തിരക്ക് വര്‍ധിക്കുന്ന സ്ഥലങ്ങളിലും ആഘോഷവേദികള്‍ക്കു സമീപവും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലിസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ആഴ്ച്ചകള്‍ക്ക് മുമ്പും ഇത്തരത്തില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ശ്രീലങ്കയില്‍ നിന്ന് ഭീകരര്‍ ദക്ഷിണേന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നിര്‍ദേശം. പോലിസ് പരിശോധനയില്‍ നിരപരാധികളടക്കം ഇരയായതും വാര്‍ത്തയായിരുന്നു.

Next Story

RELATED STORIES

Share it