Kerala

ടെലിമെഡിസിൻ സേവനം സർക്കാർ വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രം: ഐടി മിഷൻ

ഡാറ്റ ചോർച്ച ആരോപണമുയർന്ന പശ്ചാത്തലത്തിൽ സ്വകാര്യ കമ്പനിയുമായി സഹകരിച്ച് സേവനം നൽകാൻ ചില ഡോക്ടർമാർ വിമുഖത പ്രകടിപ്പിച്ചിരുന്നു.

ടെലിമെഡിസിൻ സേവനം സർക്കാർ വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രം: ഐടി മിഷൻ
X

തിരുവനന്തപുരം: സൗജന്യ ടെലിമെഡിസിൻ സേവനം സർക്കാർ വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമെന്ന് സംസ്ഥാന ഐടി മിഷൻ. ഡാറ്റ ചോർച്ച സംബന്ധിച്ച് ആക്ഷേപമുയർന്ന പശ്ചാത്തലത്തിലാണിത്. കോൾ സെന്റർ പ്രവർത്തനം നേരിട്ടുനടത്താനും ഐടി മിഷൻ ഡയറക്ടർ ഡോ.എസ് ചിത്ര നിർദേശം നൽകി.

ഐടി മിഷൻ ടെലിമെഡിസിൻ സേവനം സ്വകാര്യ കമ്പനിയായ ക്വിക് ഡോക്ടർ നൽകുന്ന സോഫ്റ്റ് വെയറിലൂടെയാണു നൽകുന്നത്. എന്നാൽ, കമ്പനിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സേവനവും ഡാറ്റ സുരക്ഷയും ഉറപ്പാക്കുന്നത് സർക്കാരിന്റെ ബാധ്യതയല്ല. സർക്കാർ സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്ക് സ്വകാര്യ കമ്പനിവഴിയാണ് സേവനം നൽകുന്നതെന്ന മുന്നറിയിപ്പു നൽകുന്നുണ്ട്.

ഡാറ്റ ചോർച്ച ആരോപണമുയർന്ന പശ്ചാത്തലത്തിൽ സ്വകാര്യ കമ്പനിയുമായി സഹകരിച്ച് സേവനം നൽകാൻ ചില ഡോക്ടർമാർ വിമുഖത പ്രകടിപ്പിച്ചിരുന്നു. സർക്കാരിന്റെ നിയന്ത്രണത്തിൽ നൽകുന്ന ടെലിമെഡിസിൻ സേവനത്തിന് ഐഎംഎ പൂർണമായും സഹകരിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. എന്നാൽ, സ്വകാര്യ കമ്പനിയുമായി നേരിട്ട് ഒരു സഹകരണവും ഐഎംഎയ്ക്കില്ലെന്നും അവർ വ്യക്തമാക്കി.

Next Story

RELATED STORIES

Share it