Kerala

വിദ്യാർഥികൾക്കായി അധ്യാപകൻ പരീക്ഷയെഴുതിയ സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്

അന്വേഷണം ആവശ്യപ്പെട്ട് ഹയർ സെക്കൻഡറി ഡയറക്ടർ ഡിജിപിക്ക് പരാതി നൽകി. കോഴിക്കോട് മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനാണ് ഇംഗ്ലീഷ് പരീക്ഷ എഴുതി നൽകിയത്.

വിദ്യാർഥികൾക്കായി അധ്യാപകൻ പരീക്ഷയെഴുതിയ സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്
X

തിരുവനന്തപുരം: പ്ലസ്ടു വിദ്യാർഥികൾക്കായി അധ്യാപകൻ പരീക്ഷയെഴുതിയ സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്. അന്വേഷണം ആവശ്യപ്പെട്ട് ഹയർ സെക്കൻഡറി ഡയറക്ടർ ഡിജിപിക്ക് പരാതി നൽകി.

കോഴിക്കോട് മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനാണ് ഇംഗ്ലീഷ് പരീക്ഷ എഴുതി നൽകിയത്. സംഭവത്തിൽ പ്രിൻസിപ്പൽ ഉൾപ്പടെ മൂന്നു അധ്യാപകരെ സസ്പെന്റ് ചെയ്തിരുന്നു. സംഭവത്തിൽ ഗൂഢാലോചന നടന്നതായാണ് ഹയര്‍ സെക്കൻഡറി ഡയറക്ടറുടെ പരാതിയിൽ പറയുന്നത്. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന നേരത്തെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. അധ്യാപകൻ വിദ്യാർഥികളെ സഹായിച്ചതാണെന്ന വാദത്തെ വിദ്യാർഥികളും മറ്റ് അധ്യാപകരും തള്ളിയതോടെയാണ് സംഭവം അന്വഷണത്തിലേക്ക് നീങ്ങിയത്. തുടർന്നാണ് വിഷയത്തിൽ ഇടപെടാൻ ഹയര്‍ സെക്കണ്ടറി ഡയറക്ടറെ ചുമലപ്പെടുത്തിയത്.

ഇതിനിടയിൽ സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് എഇഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സ്കൂളിന് മുന്നില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

Next Story

RELATED STORIES

Share it