Kerala

അധ്യാപകന്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; ഏഴ് വിദ്യാര്‍ഥികള്‍ അധ്യാപകനെതിരേ മൊഴി നല്‍കി

അധ്യാപകന്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; ഏഴ് വിദ്യാര്‍ഥികള്‍ അധ്യാപകനെതിരേ മൊഴി നല്‍കി
X

പാലക്കാട് : മലമ്പുഴയില്‍ സ്‌കൂളില്‍ മദ്യം നല്‍കി അധ്യാപകന്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴ് വിദ്യാര്‍ഥികള്‍ അധ്യാപകനെതിരെ മൊഴി നല്‍കി. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ എം സേതുമാധവന്‍ പറഞ്ഞു.

സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സിഡബ്ല്യുസിയുടെ കൗണ്‍സിലര്‍മാരുടെ മുഴുവന്‍ സമയ സേവനവും സ്‌കൂളില്‍ ഏര്‍പ്പെടുത്തും. ആദ്യഘട്ട കൗണ്‍സിലിങ്ങില്‍ ഏഴ് വിദ്യാര്‍ഥികളാണ് അധ്യാപകനെതിരെ മൊഴി നല്‍കിയത്. സിഡബ്ല്യുസി വീണ്ടും ഈ വിദ്യാര്‍ഥികളുടെ മൊഴിയെടുത്തു.

5 കുട്ടികളുടേത് ഗുരുതര മൊഴിയെന്ന് കണ്ടെത്തിയതോടെ പോലിസിന് കൈമാറുകയും ചെയ്തു. നിലവില്‍ മൊഴി നല്‍കിയ ആറ് വിദ്യാര്‍ഥികള്‍ക്കും സിഡബ്ല്യുസിയുടെ കാവല്‍പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ഗൗരവകരമായ പരാതിയായിട്ടും സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം ശ്രദ്ധയില്‍പെടുത്താതിരുന്നത് വീഴ്ചയാണെന്നും എം സേതുമാധവന്‍ പറഞ്ഞു.



Next Story

RELATED STORIES

Share it