- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഓണം ഓഫറുകളുമായി ടാറ്റ മോട്ടോഴ്‌സ്
ഓണാഘോഷങ്ങളുടെ ഭാഗമായി കാറുകള്‍ക്ക് 60,000/ രൂപ വരെയുള്ള ആകര്‍ഷകമായ ഓഫറുകളും മുന്‍ഗണനാ ഡെലിവറിയുമാണ് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന്ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ വൈസ് പ്രസിഡന്റ് രാജന്‍ അംബ പറഞ്ഞു
കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ്, ഓണാഘോഷത്തിന് മുന്നോടിയായി പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ടാറ്റ മോട്ടോഴ്‌സിന്റെ മുന്‍നിര വിപണികളില്‍ ഒന്നാണ് കേരളം. ഓണാഘോഷങ്ങളുടെ ഭാഗമായി കാറുകള്‍ക്ക് 60,000/ രൂപ വരെയുള്ള ആകര്‍ഷകമായ ഓഫറുകളും മുന്‍ഗണനാ ഡെലിവറിയുമാണ് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകര്‍ഷകമായ ഫിനാന്‍സ് പദ്ധതികള്‍ക്കായി ടാറ്റ മോട്ടോഴ്‌സ് പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യ, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളുമായും ധാരണയിലെത്തി കഴിഞ്ഞുവെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ വൈസ് പ്രസിഡന്റ് രാജന്‍ അംബ പറഞ്ഞു.
95% വരെ റോഡ് ഫിനാന്‍സ്, വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് 7 വര്‍ഷത്തെ ലോണ്‍ കാലാവധി എന്നിവയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.കമ്പനിയുടെ വളര്‍ച്ച നിലനിര്‍ത്തുന്നതില്‍ കേരളം പ്രധാന വിപണിയാണെന്നും കമ്പനിയുടെ സുസ്ഥിര വളര്‍ച്ചക്ക് സംസ്ഥാനം ഒട്ടേറെ അവസരങ്ങള്‍ നല്‍കിയതായും ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും കമ്പനി നടത്തി വരുന്നതായും രാജന്‍ അംബ പറഞ്ഞു.
കേരളത്തിലെ ഉപഭോക്തൃ നിലനിര്‍ത്തല്‍ നിരക്ക് 72% മാണ്. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഉപഭോക്താക്കള്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണ്, ഇത്തവണത്തെ ഓണാഘോഷത്തിന് ആകര്‍ഷകമായ ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട 'ന്യൂ ഫോര്‍ എവര്‍' ശ്രേണിയിലുള്ള കാറുകളിലൂടെ ഉപഭോക്തൃ സംതൃപ്തി തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. ഓണാഘോഷ നാളുകളില്‍ പുതിയ ഉപഭോക്താക്കളെയും തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും രാജന്‍ അംബ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഈ ജനസാഗരമാണോ രാജ്യദ്രോഹികള്‍?|THEJAS NEWS
18 Sep 2022 4:36 PM GMTബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരാണ് ഇവരെ വണങ്ങുന്നത്
21 Aug 2022 3:43 PM GMTമുര്‍മുവിനെ രാഷ്ട്രപതിയാക്കിയത് ബിജെപിയുടെ ആദിവാസി സ്നേഹമോ?
24 July 2022 4:02 PM GMTമുസ്ലിംകളേ നിങ്ങള്‍ കീഴടങ്ങുന്നോ അതോ പൊരുതി വീഴുന്നോ? INQUEST |THEJAS ...
3 July 2022 4:54 PM GMTഇതാ പ്രകാശം പരത്തുന്ന മൂന്നു പെണ്ണുങ്ങള് |THEJAS NEWS
30 Jan 2022 4:08 PM GMT'മുസ്ലിംകളെ കൊല്ലാന്‍' ആസൂത്രിത വംശഹത്യാഹ്വാനം
23 Jan 2022 4:49 PM GMT