ടാറ്റ ക്രൂസിബിള്‍ കാംപസ് ക്വിസ് : രജിസ്‌ട്രേഷന്‍ തുടങ്ങി
കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും അടക്കം ഇന്ത്യയിലെ 40 നഗരങ്ങളിലായാണ് ഇക്കുറി മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍-കോളജിയേറ്റ് ബിസിനസ് ക്വിസ് മത്സരമായ ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസിന്റെ പതിനഞ്ചാമത് എഡിഷന്‍ മത്സരങ്ങള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും അടക്കം ഇന്ത്യയിലെ 40 നഗരങ്ങളിലായാണ് ഇക്കുറി മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ദേശീയതല വിജയികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ടാറ്റ ക്രൂസിബിള്‍ ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. പ്രാദേശിക വിജയികള്‍ക്ക് 75,000 രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 35,000 രൂപയും സമ്മാനമായി നേടാം. ഫാസ്റ്റ്ട്രാക്കാണ് ഈ വര്‍ഷത്തെ ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസ് മത്സരത്തിന്റെ സമ്മാനങ്ങള്‍ നല്കുന്നത്.ജനുവരി 28ന് കോഴിക്കോട് ഐഐഎം, 29ന് കൊച്ചി എസ്.സി.എം.എസ്. ബിസിനസ് സ്‌കൂള്‍, 30ന് ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് എന്നിവിടങ്ങളിലാണ് കേരളത്തിലെ മത്സരങ്ങള്‍.ട്വന്റി-20 ക്രിക്കറ്റ് മല്‍സരത്തിന്റെ രീതിയിലാണ് പതിനഞ്ചാമത് എഡിഷന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. നാല്‍പ്പത് നഗരങ്ങളെ അഞ്ച് സോണുകളായി തിരിച്ചിട്ടുണ്ട്. പ്രാദേശികവിജയികള്‍ സോണല്‍ മത്സരങ്ങളില്‍ മത്സരിക്കും. ഓരോ സോണിലും മുന്‍നിരയിലെത്തുന്ന രണ്ട് ടീമുകള്‍ക്ക് ഏപ്രിലില്‍ മുംബെയില്‍ നടക്കുന്ന ദേശീയതല മത്സരത്തില്‍ പങ്കെടുക്കാം.'പിക്‌ബ്രെയിന്‍' എന്നറിയപ്പെടുന്ന പ്രമുഖ ക്വിസ് മാസ്റ്റര്‍ ഗിരി ബാലസുബ്രഹ്മണ്യമാണ് ഇക്കുറിയും ക്വിസ് മാസ്റ്റര്‍. ക്വിസിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ചും നിബന്ധനകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനായി www.tatacrucible.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഇതിനോടൊപ്പം, വ്യവസായരംഗം, ശുചീകരണം, റോഡ് സുരക്ഷ എന്നീ മേഖലകളിലെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം ഇന്ത്യന്‍ കാംപസുകളിലെ മുഴുവന്‍ സമയ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്നുണ്ട്. ടാറ്റ ക്രൂസിബിള്‍ കാംപസ് ഹാക്കത്തോണ്‍ എന്ന പേരിലുള്ള ഈ മത്സരത്തിനായി ജനുവരി 31 വരെ രജിസ്റ്റര്‍ ചെയ്യാം. ഹാക്കത്തോണ്‍ ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ചില്‍ നാല് നഗരങ്ങളിലായി നടക്കും. ഏറ്റവും നൂതനമായ മാതൃക അല്ലെങ്കില്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 70,000 രൂപയുടെ കാഷ് പ്രൈസും റണ്ണര്‍ അപ്പ് ടീമിന് 30,000 രൂപയുടെ ക്യാഷ് പ്രൈസുമാണ് സമ്മാനം. ഹാക്കത്തോണ്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ംww.tatacrucible.com/hackathon/ എന്ന വെബ്‌സൈറ്റില്‍നിന്ന് ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു
RELATED STORIES
സിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന് സര്ക്കാര് അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില് പള്ളിയില് കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്ശ ഇനി ഡിജിലോക്കറില്; പരിഷ്കാരം ജൂണ്...
28 March 2023 8:14 AM GMT