Kerala

വെടിയേറ്റ് മരിച്ച എഎസ്ഐയുടെ കുടുംബത്തിന് ഒരുകോടി ധനസഹായം

പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി കേരള-തമിഴ്‌നാട്‌ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌.

വെടിയേറ്റ് മരിച്ച എഎസ്ഐയുടെ കുടുംബത്തിന് ഒരുകോടി ധനസഹായം
X

തിരുവനന്തപുരം: കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച പോലിസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് ഒരുകോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്‌ സര്‍ക്കാര്‍. ബുധനാഴ്‌ച രാത്രിയാണ് തോക്കുധാരികളായ രണ്ട്‌ പേര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിന്‍സന്‍റിന് നേരെ നിറയൊഴിച്ചത്‌. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി കേരള-തമിഴ്‌നാട്‌ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌. അതേസമയം പ്രതികളുടെ സഹായികൾ എന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലിസ്‌ പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പോലിസ്‌ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it