Kerala

താഹിര്‍ അലി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു

മാന്ത്രിക വിദ്യയിലൂടെ ഇംഗ്ലീഷ് പഠനം എന്ന ആശയത്തില്‍ ക്ലാസ്സുകള്‍ക്ക് താഹിര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.

താഹിര്‍ അലി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു
X

തിരൂര്‍: കഴിഞ്ഞ പത്ത് വര്‍ഷകാലമായി ഇന്ദ്രജാലം കൊണ്ട് വിസ്മയം തീര്‍ത്ത് ആയിരകണക്കിന് വേദികളിലൂടെ കാണിക്കളില്‍ അത്ഭുതം ജനിപ്പിച്ച കലാകാരന്‍ കെ പി താഹിര്‍ അലി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡില്‍ സ്ഥാനം പിടിച്ചു. രണ്ട് കണ്ണുകളും മൂടി കെട്ടി ഇരുപത്തിഎട്ട് സെക്കന്‍ഡില്‍ പത്ത് മാന്ത്രിക വിസ്മയങ്ങള്‍ അവതരിപ്പിച്ചാണ് കെ പി താഹിര്‍ അലി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകനായി സേവനം ചെയ്യുന്ന താഹിര്‍ മികച്ച മോട്ടിവേറ്റര്‍ കൂടിയാണ്. പറവണ്ണ സലഫി ഇ എം സ്‌കൂള്‍ വാര്‍ഷിക ആഘോഷത്തില്‍ താഹിര്‍ അലിയെ ആദരിക്കുകയുണ്ടായി. ചടങ്ങില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ടി വി ബാബു താഹിര്‍ അലിക്ക് മൊമെന്റോ നല്‍കി. മാന്ത്രിക വിദ്യയിലൂടെ ഇംഗ്ലീഷ് പഠനം എന്ന ആശയത്തില്‍ ക്ലാസ്സുകള്‍ക്ക് താഹിര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.





Next Story

RELATED STORIES

Share it