Kerala

പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും വിലങ്ങ്; പുരോഹിതര്‍ക്ക് പെരുമാറ്റ മാര്‍ഗ രേഖയുമായി സീറോ മലബാര്‍ സഭ

.സമീപകാലത്ത് ഏതാനും ചില വൈദികരും സന്യസ്തരും ഉള്‍പ്പെട്ട പരസ്യ പ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ സകലസീമകളും ലംഘിച്ചതായി സിനഡ് വിലയിരുത്തി. ചില വൈദികരും സന്യസ്തരും സഭാ വിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകളായോ സജീവ സഹകാരികളായോ മാറുന്നതായും സിനഡ് സംശയം രേഖപെടുത്തി

പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും വിലങ്ങ്;  പുരോഹിതര്‍ക്ക് പെരുമാറ്റ മാര്‍ഗ രേഖയുമായി സീറോ മലബാര്‍ സഭ
X

കൊച്ചി: കത്തോലിക്ക സഭയില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും വിലങ്ങിടാന്‍ സീറോ മലബാര്‍ സഭയില്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും പെരുമാറ്റ മാര്‍ഗരേഖ ഏര്‍പ്പെടുത്തുന്നു. കൊച്ചിയില്‍ നടന്നു വന്ന മെത്രാന്‍ സിനഡിന്റേതാണ് തീരുമാനം. ഇതു സംബന്ധിച്ച് എല്ലാ പള്ളികളിലും ഞായറാഴ്ച കുര്‍ബന മധ്യേ വായിക്കുന്നതിനായി സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.സഭയിലെ ബഹുഭൂരിപക്ഷം വൈദികരും സന്യസ്തരും തികഞ്ഞ അച്ചടക്കത്തോടെ വൃതങ്ങള്‍ പാലിച്ച് ജീവിക്കുന്നവാണ്. എന്നാല്‍ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് സഭയില്‍ ചില അച്ചടക്ക രാഹിത്യങ്ങള്‍ ഉണ്ടായതായും ഇത് പരിഹരിക്കണമെന്നും സിനഡ് വിലയിരുത്തിയതായും കര്‍ദിനാള്‍ തന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.ഇതിനായി സിനഡ് വ്യക്തമായ മാര്‍ഗ രേഖ രൂപപ്പെടുത്തിയതായും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.സമീപകാലത്ത് ഏതാനും ചില വൈദികരും സന്യസ്തരും ഉള്‍പ്പെട്ട പരസ്യ പ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ സകലസീമകളും ലംഘിച്ചതായി സിനഡ് വിലയിരുത്തി. ചില വൈദികരും സന്യസ്തരും സഭാ വിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകളായോ സജീവ സഹകാരികളായോ മാറുന്നതായും സിനഡ് സംശയം രേഖപെടുത്തിയതായും ഈ സാഹചര്യത്തില്‍ അച്ചടക്കം പുനസ്ഥാപിക്കാന്‍ സിനഡ് നടപടികള്‍ സ്വീകരിച്ചതായും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സഭയില്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തുന്ന വ്യക്തികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാതൃകാപരമായ ശിക്ഷണ നടപടി നിയമാനുസൃതം സ്വീകരിക്കണമെന്നും സിനഡ് ബന്ധപ്പെട്ട രൂപതാ അധ്യക്ഷന്‍മാര്‍ക്കും സന്യാസ സമൂഹ അധികാരികള്‍ക്കും നിര്‍ദേശം നല്‍കി.അച്ചടക്ക നടപടികളെ സഭാവിരുദ്ധ ഗ്രൂപ്പുകളുടെയും മാധ്യമങ്ങളുടെയും പിന്തുണയോടെ പ്രതിരോധിക്കാനുള്ള സമീപകാല പ്രവണത അംഗീകരിക്കാനാവില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.ചാനല്‍ചര്‍ച്ചകളിലും അഭിമുഖങ്ങളിലും വൈദികരും സ്‌ന്യസ്തരും രൂപതാധ്യക്ഷന്റെയോ മേജര്‍ സൂപ്പീരിയറുടെയോ അനുമതിയോടെ മാത്രമെ ഇനിമുതല്‍ പങ്കെടുക്കാന്‍ പാടുള്ളു. സഭയുടെയും സഭാതലവന്റെയും പേരില്‍ സംസാരിക്കാനും മാധ്യമങ്ങളില്‍ അവരുടെ ഔദ്യോഗിക വക്താക്കളാകാനും സഭാകേന്ദ്രത്തില്‍ നിന്ന് നിയോഗിക്കുന്നവരല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.പൊതുസമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇറങ്ങിപുറപ്പെടുന്ന വൈദികരും സന്യസ്തരും ഇവ സംബന്ധിച്ചുള്ള കാനോനിക നിയമങ്ങള്‍ പാലിക്കണം.ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ അത് അച്ചടക്ക ലംഘനമായി കാണും.സഭയിലെ ഏതെങ്കിലും ആശയത്തിന്റെ പേരിലോ വ്യക്തിയുടെ പേരിലോ വിഭാഗീയത സൃഷ്ടിക്കുകയും ചേരിതിരിഞ്ഞ് ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന പ്രവണത ഗുരുരതരമായ അച്ചടക്ക ലംഘനമായി കരുതി കര്‍ശന നപടി സ്വീകരിക്കാന്‍ സിനഡ് തീരുമാനിച്ചതായും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.സഭയുടെ വസ്തുവകകള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കണെന്ന വാദിക്കുന്ന സംഘടനകളെയും സഭയിലെ സുതാര്യതയക്ക് വേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയെയും സിനഡ് പൂര്‍ണമായും തള്ളിക്കളയുന്നതായും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.എറണാകുളംഅങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാനും പരിഹരിക്കാനും മാര്‍പാപ്പ നിയോഗിച്ച അപ്പസ്‌തോലിക് അഡ്മിനിസ്്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഏര്‍പ്പെടുത്തിയ വിദഗ്ദ സമിതിയുടെ റിപോര്‍ട് ലഭിക്കുന്നതോടെ വസ്തുതകളുടെ നിജ സ്ഥിതി വ്യക്തമാകുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഈ റിപോര്‍ട് റോമിലെ പൗരസ്്ത്യ സഭകള്‍ക്കുള്ള കാര്യാലയത്തിലാണ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സമര്‍പ്പിക്കേണ്ടത്. അവിടെ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ പ്രശ്‌നങ്ങളും പൂര്‍ണായും പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോരജ് ആലഞ്ചേരി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it