Kerala

സയ്യിദ് സആദത്തുല്ലാ ഹുസൈനി ജമാഅത്തെ ഇസ്‌ലാമി അമീര്‍

കഴിഞ്ഞ മീഖാത്തില്‍ അസിസ്റ്റന്റ് അമീറായിരുന്ന അദ്ദേഹം രണ്ടുതവണ എസ്‌ഐഒ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സയ്യിദ് സആദത്തുല്ലാ ഹുസൈനി ജമാഅത്തെ ഇസ്‌ലാമി അമീര്‍
X

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് 2019-2023 പ്രവര്‍ത്തന കാലയളവിലേക്ക് പുതിയ അമീറായി സയ്യിദ് സആദത്തുല്ലാ ഹുസൈനിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ മീഖാത്തില്‍ അസിസ്റ്റന്റ് അമീറായിരുന്ന അദ്ദേഹം രണ്ടുതവണ എസ്‌ഐഒ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹൈദരാബാദുകാരനായ അദ്ദേഹം ടെലികമ്മ്യൂണിക്കേഷനില്‍ എന്‍ജിനീയറിങ് ബിരുദധാരിയും എംബിഎക്കാരനുമാണ്. ബഹുസ്വര രാജ്യമായ ഇന്ത്യയില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനവും മുസ്‌ലിം സമൂഹത്തിന്റെ ദൗത്യവും നിലപാടും സംബന്ധിച്ച് ആഴത്തില്‍ ഗവേഷണം നടത്തിയിട്ടുണ്ട്.

ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായ അദ്ദേഹം, അറിയപ്പെടുന്ന ഇസ്‌ലാമിക ചിന്തകനും പണ്ഡിതനുമാണ്. Strategy of Indian Muslims, Islam, Muslim and Technology, Globalization and Muslim Youth, Milestones, Postmodernist challenges and Islam, Islamic Movement in women, Globalization and capitalistic imperialism, മാറുന്ന ലോകവും ഇസ്‌ലാമിക ചിന്തയും എന്നിവ അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങളാണ്. ഇംഗ്ലീഷിലും ഉര്‍ദുവിലും ധാരാളം ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

Next Story

RELATED STORIES

Share it