Kerala

കൊച്ചിയിലെ 83 ശതമാനം പേര്‍ക്കും ജീവിതത്തെക്കുറിച്ച് അനിശ്ചിതത്വമെന്ന് സര്‍വേ റിപോര്‍ട്

കൊച്ചിയില്‍ നിന്നു സര്‍വേയില്‍ പങ്കെടുത്തവരില്‍ 83 ശതമാനം പേരും തങ്ങള്‍ക്ക് ജീവിതത്തെക്കുറിച്ച് അനിശ്ചിതത്വമുണ്ടെ് വ്യക്തമാക്കി. സര്‍വേ നടത്തിയ 13 കേന്ദ്രങ്ങളില്‍ അനിശ്ചിതത്വത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനമാണ് കൊച്ചിക്കുള്ളത്. കല്‍ക്കത്ത, പാറ്റ്‌ന, ചെന്നൈ എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ജോലിയും വരുമാനവും സംബന്ധിച്ച അസ്ഥിരതയാണ് അനിശ്ചിതത്വത്തിനുള്ള പ്രധാന കാരണമെന്നാണ് 80 ശതമാനത്തിലേറെപ്പേര്‍ ചിന്തിക്കുന്നത്.

കൊച്ചിയിലെ 83 ശതമാനം പേര്‍ക്കും ജീവിതത്തെക്കുറിച്ച് അനിശ്ചിതത്വമെന്ന്  സര്‍വേ റിപോര്‍ട്
X

കൊച്ചി: കൊച്ചി നിവാസികള്‍ക്കിടയില്‍ ജീവിതത്തെക്കുറിച്ചുള്ള അനിശ്ചിതത്വം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഗണ്യമായി വര്‍ധിച്ചുവെന്ന് റിപോര്‍ട്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. കൊച്ചിയില്‍ നിന്നു സര്‍വേയില്‍ പങ്കെടുത്തവരില്‍ 83 ശതമാനം പേരും തങ്ങള്‍ക്ക് ജീവിതത്തെക്കുറിച്ച് അനിശ്ചിതത്വമുണ്ടെ് വ്യക്തമാക്കി. സര്‍വേ നടത്തിയ 13 കേന്ദ്രങ്ങളില്‍ അനിശ്ചിതത്വത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനമാണ് കൊച്ചിക്കുള്ളത്. കല്‍ക്കത്ത, പാറ്റ്‌ന, ചെന്നൈ എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ജോലിയും വരുമാനവും സംബന്ധിച്ച അസ്ഥിരതയാണ് അനിശ്ചിതത്വത്തിനുള്ള പ്രധാന കാരണമെന്നാണ് 80 ശതമാനത്തിലേറെപ്പേര്‍ ചിന്തിക്കുന്നത്. ആരോഗ്യ സംബന്ധിയായ പ്രശ്‌നങ്ങളുടെ വര്‍ധനവും ആരോഗ്യ പരിരക്ഷാ ചെലവുകളിലെ വര്‍ധനവും അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നു എന്ന് 58 ശതമാനം പേരും ചിന്തിക്കുന്നു.

കൊച്ചിയില്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ 95 ശതമാനവും തങ്ങളേയും കുടുംബത്തേയും കുറിച്ചുള്ള അനിശ്ചിതത്വം പേറുമ്പോള്‍ 87 ശതമാനം പേര്‍ സമ്പാദ്യത്തേയും നിക്ഷേപത്തേയും കുറിച്ചുള്ള അനിശ്ചിതത്വം അനുഭവിക്കുവരാണ്. പണത്തിന്റെ 'ഭാവിയിലെ മൂല്യത്തെക്കുറിച്ചും അവര്‍ക്കാശങ്കയുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇപ്പോഴും കൊച്ചിക്കാര്‍ക്ക് ആശങ്കയുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം 52 ശതമാനമായിരന്ന ഇതിന്റെ തോത് 35 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തനിക്കും കുടുംബത്തിനും മാരക രോഗങ്ങള്‍ക്ക് എതിരെ പരിരക്ഷ നല്‍കുന്നതാണ് രണ്ടാമത്തെ ഏറ്റവും വലിയ അനിശ്ചിതത്വം. 29 ശതമാനം പേരാണ് കൊച്ചിയില്‍ ഇതേക്കുറിച്ചുള്ള അനിശ്ചിതത്വം പേറുന്നത്. ജോലിയില്‍ നിന്നു വിരമിക്കുതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഏഴു ശതമാനമായിരുന്നത് ഒരു വര്‍ഷം കൊണ്ട് 18 ശതമാനമായി എന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

അനിശ്ചിതത്വത്തെ നേരിടാന്‍ തയ്യാറാണെന്നു കരുതുന്നവര്‍ ശരാശരി അഞ്ച് സാമ്പത്തിക പദ്ധതികള്‍ സ്വന്തമാക്കിയിട്ടുണ്ട്. അനിശ്ചതത്വത്തെ പൂര്‍ണമായി നേരിടാന്‍ തയ്യാറെന്ന് കരുതുവര്‍ ശരാശരി 5.4 സാമ്പത്തിക പദ്ധതികളാണ് സ്വന്തമാക്കിയിട്ടുള്ളത്.കൊച്ചിയിലെ കുടുംബങ്ങളില്‍ 58 ശതമാനത്തിലും വീട്ടു ചെലവുകള്‍ നേരിടാന്‍ ഒന്നിലേറെ പേരുണ്ട്. കൊച്ചിയിലുള്ളവരില്‍ 34 ശതമാനം വ്യക്തികളും തങ്ങളുടെ വരുമാനത്തിന്റെ നാലിലെന്നൊങ്കിലും സമ്പാദിക്കുന്നു എന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. ചെറുപ്പത്തില്‍ ത െന്ന റിട്ടയര്‍മെന്റ് പ്ലാനിങ് നടത്തണം എന്ന് ചിന്തിക്കുവര്‍ കൊച്ചിയില്‍ 48 ശതമാനമാണ്. കൊച്ചിയില്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഉള്ളവരുടെ എണ്ണത്തില്‍ മാത്രമല്ല, ആരോഗ്യ ഇന്‍ഷൂറന്‍സ്, റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങള്‍ എന്നിവയുടെ കാര്യത്തിലും വര്‍ധനവുണ്ട്.


Next Story

RELATED STORIES

Share it