മന്ത്രി എം എം മണിയ്ക്ക് ചൊവ്വാഴ്ച്ച ശസ്ത്രക്രിയ

ദേഹാസ്വാസ്ഥൃത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. മന്ത്രിയ്ക്ക് തലയോട്ടിയ്ക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

മന്ത്രി എം എം മണിയ്ക്ക് ചൊവ്വാഴ്ച്ച ശസ്ത്രക്രിയ

തിരുവനന്തപുരം: തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായി വൈദ്യുതി വകുപ്പു മന്ത്രി എം എം മണിയ്ക്ക് ശസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. ദേഹാസ്വാസ്ഥൃത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

മന്ത്രിയ്ക്ക് തലയോട്ടിയ്ക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മന്ത്രിയുടെ ചികിത്സ സംബന്ധിച്ച് കഴിഞ്ഞ മെഡിക്കല്‍ ബോര്‍ഡ് ശസ്ത്രക്രിയ വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച ബോര്‍ഡ് യോഗം ചേര്‍ന്ന് ശസ്ത്രക്രിയ നിര്‍ദേശിച്ചു. ഇതോടെ ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദ് അറിയിച്ചു.
RELATED STORIES

Share it
Top