Kerala

സുരേന്ദ്രന്‍ വധം: അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

രണ്ടും ഏഴും പ്രതികളായ കെ വിജേഷ്, ചാലി വീട്ടില്‍ സി ഷബിന്‍ എന്നിവരെ കോടതി വെറുതെവിട്ടു

സുരേന്ദ്രന്‍ വധം: അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍
X

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്‍ തലശ്ശേരി ഇല്ലത്തുതാഴെയിലെ സൗപര്‍ണികയില്‍ കെ വി സുരേന്ദ്രനെ(62) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. ഒന്നാം പ്രതി ഊരാങ്കോട് സ്വദേശി പുലപ്പാടി വീട്ടില്‍ എം അഖിലേഷ്(35), മാണിക്കോത്ത് വീട്ടില്‍ എം ലിജേഷ്(32), മുണ്ടോത്ത് കണ്ടിയില്‍ എം കലേഷ്(36), വാഴയില്‍ കെ വിനീഷ്(25), പി കെ ഷൈജേഷ്(28) എന്നിവരെയാണ് തലശ്ശേരി മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി എന്‍ വിനോദ് കുറ്റക്കാരെന്നു കണ്ടെത്തിയത്. രണ്ടും ഏഴും പ്രതികളായ കെ വിജേഷ്, ചാലി വീട്ടില്‍ സി ഷബിന്‍ എന്നിവരെ കോടതി വെറുതെവിട്ടു. 2008 മാര്‍ച്ച് ഏഴിന് 8.30നാണു കൊലപാതകം നടന്നത്. വീട്ടിനുള്ളില്‍ മാരകായുധങ്ങളുമായി ഇരച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


Next Story

RELATED STORIES

Share it