Kerala

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: നഷ്ടപരിഹാര തുക കുറഞ്ഞതില്‍ പ്രതിഷേധവുമായി ഉടമകള്‍; കോടതി സമീപിക്കും

ആദ്യ ഘട്ട പട്ടികയിലുള്ള 14 പേരില്‍ മൂന്നു പേര്‍ക്ക് മാത്രമാണ് 25 ലക്ഷം ശുപാര്‍ശയുള്ളത്.ബാക്കിയുള്ളവര്‍ക്ക് 13 ലക്ഷം മുതല്‍ 23 ലക്ഷം വരെയാണ് ശുപാര്‍ശ.ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫ്‌ളാറ്റുടമകള്‍ പറഞ്ഞു.തങ്ങള്‍ ഫ്‌ളാറ്റു വാങ്ങിയ തുകയും അനുവദിച്ചിരിക്കുന്ന തുകയും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്.പൊളിക്കുന്ന കെട്ടിടത്തിലെ എല്ലാ ഫ്്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ വീതം നല്‍കണമെന്നും ബാക്കിയുള്ള തുക തീരുമാനിക്കാനുമാണ് സുപ്രിം കോടതി സമിതിയെ നിയോഗിച്ചിരിക്കുന്നതെന്നാണ് തങ്ങള്‍ മനസിലാക്കുന്നത്. അങ്ങനെ വരുമ്പോള്‍ സമിതിക്ക് എങ്ങനെ ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നും ഇവര്‍ ചോദിച്ചു

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: നഷ്ടപരിഹാര തുക കുറഞ്ഞതില്‍  പ്രതിഷേധവുമായി ഉടമകള്‍; കോടതി സമീപിക്കും
X

കൊച്ചി : തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുടമകള്‍ക്ക് സുപ്രിം കോടതി നിയോഗിച്ച സമിതി നിശ്ചയിച്ച നഷ്ടപരിഹാരതുക കുറഞ്ഞതില്‍ പ്രതിഷേധവുമായി ഫ്‌ളാറ്റുടമകള്‍ രംഗത്ത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഉടമകള്‍ പറഞ്ഞു.നഷ്ടപരിഹാരം നല്‍കുന്നതിനായി സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി ഇന്നലെ നടത്തിയ സിറ്റിംഗില്‍ നഷ്ടപരിഹാരം നല്‍കേണ്ട ഉടമകളില്‍ 14 പേരുടെ ആദ്യഘട്ട പട്ടിക തയാറാക്കി സര്‍ക്കാരിന് കൈമാറിയിരുന്നു.ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് സമുച്ചയം-നാല്,ആല്‍ഫ സെറിന്‍-നാല്,ജെയിന്‍ കോറല്‍-ആറ് എന്നിങ്ങനെയാണ് ആദ്യഘട്ട പട്ടികയില്‍ ഉളളവര്‍.51 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് ഇവരില്‍ പലരും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതെങ്കിലും 13 ലക്ഷം മുതല്‍ 25 ലക്ഷം വരെ മാത്രമാണ് ഇവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തത്.14 പേരില്‍ ആല്‍ഫയിലെ ഒരാള്‍ക്കും ജെയിന്‍ കോറലിലെ രണ്ടും പേരും അടക്കം മൂന്നു പേര്‍ക്ക് മാത്രമാണ് 25 ലക്ഷം നല്‍കാന്‍ ശുപാര്‍ശയുള്ളത്.ബാക്കിയുള്ള ഒരോരുത്തര്‍ക്കും 13 ലക്ഷം മുതല്‍ 23 ലക്ഷം വരെയാണ് ശുപാര്‍ശ. എന്നാല്‍ ഇവരില്‍ പലരും ഒരു കോടിക്കും രണ്ടു കോടിക്കും ഇടയിലുള്ള തുകയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.ഇത് തള്ളിക്കൊണ്ടാണ് സമിതി തുക നിശ്ചയിച്ചത്.

ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആദ്യ ഘട്ട പട്ടികയില്‍ കുറഞ്ഞ നഷ്ടപരിഹാര തുക ശുപാര്‍ശ ചെയ്തിരിക്കുന്ന ഫ്‌ളാറ്റുടമകള്‍ പറഞ്ഞു.തങ്ങള്‍ ഫ്‌ളാറ്റു വാങ്ങിയ തുകയും അനുവദിച്ചിരിക്കുന്ന തുകയും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്.നിര്‍മാതാക്കള്‍ക്ക് നല്‍കിയ വില എത്രയെന്നാണ് സമിതി ആവശ്യപ്പെടുന്നത.എന്നാല്‍ പലരും നിര്‍മാതാക്കളില്‍ നിന്നും നേരിട്ടല്ല ഫ്‌ളാറ്റ് വാങ്ങിയിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.വില കുറച്ച് രജിസ്‌ട്രേഷന്‍ നടത്തിയതില്‍ തങ്ങള്‍ ഉത്തരവാദിയല്ല.ഇപ്പോള്‍ സമിതി നിശ്ചയിച്ചിരിക്കുന്ന തുകയില്‍ തങ്ങള്‍ തൃപ്തരല്ലെന്നും ഇവര്‍ പറയുന്നു. പൊളിക്കുന്ന കെട്ടിടത്തിലെ എല്ലാ ഫ്്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ വീതം നല്‍കണമെന്നും ബാക്കിയുള്ള തുക തീരുമാനിക്കാനുമാണ് സുപ്രിം കോടതി സമിതിയെ നിയോഗിച്ചിരിക്കുന്നതെന്നാണ് തങ്ങള്‍ മനസിലാക്കുന്നത്. അങ്ങനെ വരുമ്പോള്‍ സമിതിക്ക് എങ്ങനെ ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നും ഇവര്‍ ചോദിച്ചു.സര്‍ക്കാരും സമിതിയും തമ്മില്‍ ഒത്തുകളിക്കുകയാണോയെന്നും സംശയമുണ്ട്. പണം നല്‍കാന്‍ സര്‍ക്കാരിനോടാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പരമാവധി തുക കുറച്ചു നല്‍കാന്‍ സര്‍ക്കാര്‍ സമിതിയോട് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണോ സമിതി ഇത്തരത്തില്‍ തുക കുറയ്ക്കുന്നതെന്ന് തങ്ങള്‍ സംശയിക്കുന്നുവെന്നും ഇവര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it