മരടിലെ അഞ്ചു ഫ്‌ളാറ്റു സമുച്ചയം പൊളിച്ച് നീക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യു ഹരജി നല്‍കാന്‍ ഉടമകളുടെ തീരുമാനം
ആശങ്കയിലായ കെട്ടിട സമുച്ചയങ്ങളിലെ ഫ്‌ളാറ്റുകളുടെ ഉടമകളും താമസക്കാരും അടിയന്തര യോഗം ചേര്‍ന്നു.സുപ്രിം കോടതി വിധിക്കെതിരെ പുനപരിശോധന ഹരജി നല്‍കാനാണ് ഉടമകളുടെ തീരുമാനം.സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. വിധി വിശദമായി പഠിച്ച ശേഷം പുന പരിശോധന ഹരജി നല്‍കാനാണ് ഫ്ളാറ്റുടമകളുടെ തീരുമാനം.

കൊച്ചി: എറണാകുളം മരട് നഗരസഭയില്‍ തീരദേശ നിയമ ലംഘിച്ച അഞ്ച് ഫ്‌ളാറ്റു സമുച്ചയം പൊളിച്ച് നീക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ആശങ്കയിലായ കെട്ടിട സമുച്ചയങ്ങളിലെ ഫ്‌ളാറ്റുകളുടെ ഉടമകളും താമസക്കാരും അടിയന്തര യോഗം ചേര്‍ന്നു.സുപ്രിം കോടതി വിധിക്കെതിരെ പുനപരിശോധന ഹരജി നല്‍കാനാണ് ഉടമകളുടെ തീരുമാനം.സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. വിധി വിശദമായി പഠിച്ച ശേഷം പുന പരിശോധന ഹരജി നല്‍കാനാണ് ഫ്ളാറ്റുടമകളുടെ തീരുമാനം. നിലവില്‍, ഫ്‌ളാറ്റ് ഉടമകളാണ് പുനപരിശോധന ഹരജി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെങ്കിലും ഇതില്‍ താമസക്കാര്‍ കൂടി കക്ഷി ചേര്‍ന്നേക്കും. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്‌ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരിവിനെ തുടര്‍ന്ന് പൊളിക്കേണ്ടത്. ഒരുമാസത്തിനുള്ളില്‍ ഉത്തരവ് നടപ്പാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. കേരള തീരദേശപരിപാലന അതോറിറ്റി നല്‍കിയ അപ്പീലിലാണ് വിധി.
അഞ്ച് കെട്ടിടങ്ങളിലായി അഞ്ഞൂറിലധികം ഫ്‌ളാറ്റുകളാണുള്ളത്. ഫ്‌ളാറ്റുടമകളില്‍ പത്ത് വര്‍ഷം മുമ്പ് 40 ലക്ഷം മുടക്കി വാങ്ങിയത് മുതല്‍ ഒരു വര്‍ഷം മുമ്പ് മൂന്നു കോടി മുടക്കി വാങ്ങിയവരാണ് താമസക്കാരായ ഉഉടമകളില്‍ ഏറെയുമുള്ളത്. മരട് ഗ്രാമപഞ്ചായത്ത് നല്‍കിയ ബില്‍ഡിങ് പെര്‍മിറ്റ് പിന്നീട് നഗരസഭ ആയപ്പോള്‍ ഭരണസമിതി ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ കേസുകളാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിന് വഴിതെളിച്ചത്.കായലോരം ഒഴികെ മൂന്നും ആഡംബര അപ്പാര്‍ട്ടുമെന്റുകളാണ്. 288 ഫ്‌ളാറ്റുകളാണ് അവയിലുള്ളത്. ശരാശരി ഒന്നര കോടി രൂപയാണ് വില. ഭൂരിഭാഗവും പ്രവാസികള്‍ വാങ്ങിയതാണ്. പകുതിപേരും ഇവിടെ താമസിക്കുന്നില്ല. ചിലര്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. കായലോരത്തിലെ 40 ഫ്‌ളാറ്റുകള്‍ക്ക് ശരാശരി 60 ലക്ഷം രൂപ കണക്കില്‍ മൊത്തം വില 24 കോടി രൂപ. പൊളിക്കേണ്ട അഞ്ച് സമുച്ചയങ്ങളില്‍ ഒരെണ്ണം കേസ് ആരംഭിച്ചതോടെ നിര്‍മാണം നിര്‍ത്തി. മറ്റ് നാലെണ്ണത്തില്‍ ഒന്നിലെ മുഴുവന്‍ അപ്പാര്‍ട്ടുമെന്റുകളിലും താമസക്കാരുണ്ട്.
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMT