പലയിടത്തും വേനല്‍മഴ; ബത്തേരിയില്‍ വന്‍ നാശനഷ്ടം, കാറുകള്‍ തകര്‍ന്നു

പലയിടത്തും വേനല്‍മഴ; ബത്തേരിയില്‍ വന്‍ നാശനഷ്ടം, കാറുകള്‍ തകര്‍ന്നു

കല്‍പ്പറ്റ: സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ വ്യാഴാഴ്ച രാത്രി വേനല്‍ മഴ പെയ്തു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ രാത്രി ഇടിയോടു കൂടിയ കനത്ത മഴയുണ്ടായി. ബത്തേരിയില്‍ കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടമുണ്ടായി. മാനിക്കുനിയില്‍ പുതുതായി ആരംഭിച്ച സെഞ്ച്വറി ഫാഷന്‍ സിറ്റിയുടെ മുന്‍വശത്തെയും മുകള്‍ ഭാഗത്തെയും എസിപി വര്‍ക്ക് ചെയ്ത ഭാഗം തകര്‍ന്നുവീണു. ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറുകളടക്കമുള്ള വാഹനങ്ങള്‍ തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് നേരിയ പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ തിരുവനന്തപുരം, കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി, ജില്ലകളിലും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഒന്നോ രണ്ടോ സ്ഥലത്തും മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരുന്നു.
RELATED STORIES

Share it
Top