ജപ്തി ഭീഷണി: ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

മകളുടെ വിവാഹ ആവശ്യത്തിനായി എടുത്ത വായ്പയില്‍ 19,500 രൂപ കുടിശ്ശിക വരുത്തിയതിന് ബാങ്ക് ജപ്തി നോട്ടീസ് പതിച്ചിരുന്നു.

ജപ്തി ഭീഷണി: ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

കോട്ടയം: ജപ്തി ഭീഷണിയെത്തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഈരാറ്റുപേട്ട തിടനാട് സ്വദേശി ഷാജിയാണ് ആത്മഹത്യ ചെയ്തത്. മകളുടെ വിവാഹ ആവശ്യത്തിനായി എടുത്ത വായ്പയില്‍ 19,500 രൂപ കുടിശ്ശിക വരുത്തിയതിന് ബാങ്ക് ജപ്തി നോട്ടീസ് പതിച്ചിരുന്നു. ഇതില്‍ മനംനൊന്ത് ഷാജി ജീവനൊടുക്കുകയായിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ഷാജിയെ കണ്ടെത്തുകയായിരുന്നു.

വീടിന്റെ ആധാരം പണയപ്പെടുത്തി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നുമാണ് 1.30 ലക്ഷം രൂപ വായ്പയായി എടുത്തത്. കഴിഞ്ഞ നാലുമാസമായി വായ്പ തവണ മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ പണമിടപാട് സ്ഥാപനം ജപ്തി ഭീഷണി മുഴക്കിയത്.

RELATED STORIES

Share it
Top