Kerala

മുതലപ്പൊഴിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി

കുളിക്കാൻ ഇറങ്ങിയ എട്ട് വിദ്യാർഥികളിൽ മൂന്ന് പേർ തിരയിൽ പെടുകയായിരുന്നു. ഗോകുൽ എന്ന വിദ്യാർഥിയെ മത്സ്യതൊഴിലാളികൾ രക്ഷിച്ചെങ്കിലും രണ്ടുപേരെ കാണാതാവുകയായിരുന്നു.

മുതലപ്പൊഴിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി
X

തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. കടക്കാവൂർ എസ്ബിഎച്ച്എസ് സ്കൂളിലെ പത്താം കാസ്സ് വിദ്യാർഥികളായ ഹരിചന്ദ്, ദേവനാരായണൻ എന്നിവരെയാണ് കാണാതായത്.

കുളിക്കാൻ ഇറങ്ങിയ എട്ട് വിദ്യാർത്ഥികളിൽ മൂന്ന് പേർ തിരയിൽ പെടുകയായിരുന്നു. ഗോകുൽ എന്ന വിദ്യാർത്ഥിയെ മത്സ്യതൊഴിലാളികൾ രക്ഷിച്ചെങ്കിലും രണ്ടുപേരെ കാണാതാവുകയായിരുന്നു. ഇവർക്കായി കോസ്റ്റൽ ഗാർഡും മത്സ്യതൊഴിലാളികളും തിരിച്ചിൽ നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it