വിദ്യാര്‍ഥിനിയുടെ മരണം ഷിഗെല്ല മൂലമല്ലെന്ന് പ്രാഥമിക പരിശോധനാഫലം

വിദ്യാര്‍ഥിനിയുടെ മരണം ഷിഗെല്ല മൂലമല്ലെന്ന് പ്രാഥമിക പരിശോധനാഫലം

കോഴിക്കോട്: പേരാമ്പ്രയില്‍ 14 വയസ്സുകാരിയുടെ മരണത്തിന് കാരണം ഷിഗെല്ല ബാക്ടീരിയയല്ലെന്ന് പ്രാഥമിക പരിശോധനാഫലം. ചികില്‍സയില്‍ കഴിയുന്ന കുട്ടിയുടെ ബന്ധുക്കള്‍ക്കും ഷിഗെല്ലയില്ലെന്ന് സ്ഥിരീകരിച്ചുതോടെ മേഖലയിലെ ജനങ്ങള്‍ക്കു ആശ്വാസമായി. ഒരാഴ്ച മുമ്പാണ് പേരാമ്പ്ര ആവടുക്ക സ്വദേശി സനൂഷ പനിയും വയറിളക്കവും ഛര്‍ദ്ദിയും കാരണം മരണപ്പെട്ടത്. വിദ്യാര്‍ഥിനിയുടെ സഹോദരിക്കും മാതാപിതാക്കള്‍ക്കും സമാന രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ആശങ്ക വര്‍ധിച്ചു. ഇതേത്തുടര്‍ന്ന് ഇവരുടെ ശരീരത്തിലെ സാംപിളുകള്‍ പുരിശോധനയ്ക്കയച്ചത്. പരിശോധനയില്‍ ഷിഗെല്ല ബാക്ടീരിയയല്ല കാരണമെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആന്തരികാവയങ്ങളുടെ പരിശോധനാ ഫലം കൂടി ലഭിക്കുന്നതുവരെ ജില്ലയില്‍ ജാഗ്രത തുടരാനാണ് ആരോഗ്യ വകുപ്പ് തീരുമാനം.RELATED STORIES

Share it
Top