Kerala

കാസര്‍കോകോട്ട്‌ നിന്നു തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ കണ്ടെത്തി

കാസര്‍കോകോട്ട്‌ നിന്നു തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ കണ്ടെത്തി
X

കാസര്‍കോട്: മഞ്ചേശ്വരത്തു നിന്നും തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കളിയൂരിലെ അബൂബക്കറിന്റെ മകന്‍ അബ്ദുറഹ്മാന്‍ ഹാരിസിനെയാണ് മൂന്ന് ദിവസം മുമ്പ് ഒരു സംഘം തട്ടിക്കൊണ്ടു പോയത്. പിന്നീട് ഇന്ന് പുലര്‍ച്ചെ മംഗളൂരുവിലെ ബസ് സ്‌റ്റോപ്പില്‍ കുട്ടിയെ പോലിസ് കണ്ടത്തുകയായിരുന്നു.

സഹോദരിക്കൊപ്പം മംഗളൂരുവിലെ കോളജിലേക്ക് പോവുന്നതിനിടെയാണ് ഹാരിസിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഹാരിസിന്റെ അമ്മാവന്‍ ലത്തീഫുമായി ഒരു സംഘം നടത്തിയ സ്വര്‍ണഇടപാടിലെ തര്‍ക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോവുന്നതിലേക്ക് നയിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം സംഘം വീട്ടുകാരുമായി ബന്ധപ്പെടുകയും വിട്ടുകിട്ടാന്‍ രണ്ടു കോടി ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ശബ്ദ സന്ദേശം പോലിസിന്നു ലഭിച്ചിരുന്നു. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ വിട്ടയച്ചതെന്നാണ് സൂചന.

സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചെങ്കിലും തട്ടിക്കൊണ്ടുപോയവരെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. ഹാരിസിന്റെ അമ്മാവന്റെ മകനെ തട്ടിക്കൊണ്ടു പോകാനാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍ ആളുമാറി അനന്തരവനായ ഹാരിസിനെ തട്ടിക്കൊണ്ടുപോവുകയാണ് ചെയ്തതെന്നുമാണ്് പോലിസ് പറയുന്നത്. വൈദ്യപരിശോധനക്കായ് ഹാരിസിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ക്കായി ഹാരിസിനെ സമീപിക്കുമെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it