മിഷേല്‍ ഷാജിയുടെ ദുരൂഹമരണം നടന്നിട്ട് രണ്ട് വര്‍ഷം ; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍
മിഷേല്‍ കൊല്ലപ്പെട്ടതാണന്നാണ് ബന്ധുക്കളുടെ ആരോപണം. മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും വ്യക്തമാക്കുന്നു. പിറവം സ്വദേശിയായ മിഷേലിനെ പാലാരിവട്ടത്തെ സ്വകാര്യകോളജില്‍ പഠിക്കുന്നതിനിടെ 2017 മാര്‍ച്ച് അഞ്ചിന് കാണാതാകുകയായിരുന്നു. പിന്നീട് മാര്‍ച്ച് ആറിനാണ് മിഷേലിന്റെ മൃതദേഹം കൊച്ചിക്കായലില്‍ കണ്ടെത്തി. അന്വേഷണം പോലീസ് അട്ടിമറിക്കുന്നു. കേസിന്റെ ആദ്യം മുതല്‍ തന്നെ പോലീസ് അലംഭാവം കാട്ടി.അന്വേഷണ സംഘത്തിലുള്ള ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: സി ഐ വിദ്യാഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹമരണം നടന്നിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. കേസ് അന്വേഷണം സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു. മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ചെങ്കിലും, മിഷേല്‍ കൊല്ലപ്പെട്ടതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും വ്യക്തമാക്കുന്നു. പിറവം സ്വദേശിയായ മിഷേലിനെ പാലാരിവട്ടത്തെ സ്വകാര്യകോളജില്‍ പഠിക്കുന്നതിനിടെ 2017 മാര്‍ച്ച് അഞ്ചിന് കാണാതാകുകയായിരുന്നു. പിന്നീട് മാര്‍ച്ച് ആറിന് മിഷേലിന്റെ മൃതദേഹം കൊച്ചിക്കായലില്‍ കണ്ടെത്തി.അഞ്ചിന് വൈകിട്ട് കലൂര്‍ പള്ളിയിലേക്കാണ് മിഷേല്‍ പോയത്.കാണാതായ ദിവസം കലൂര്‍ പള്ളിയിലെ സി സി ടി വിയില്‍ മിഷേലിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഈ സമയം മറ്റ് രണ്ട് യുവാക്കളും പള്ളിയില്‍ എത്തിയിരുന്നു. ഇവര്‍ മിഷേലിനെ പിന്തുടര്‍ന്ന് എത്തിയവരാണന്ന് ബന്ധുക്കള്‍ സംശയിക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ 22 മണിക്കൂര്‍ മിഷേല്‍ വെള്ളത്തില്‍ കിടന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ മൃതദേഹം അഴുകിയിരുന്നില്ലന്ന് ജസ്റ്റീസ് ഫോര്‍ മിഷേല്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി പ്രദീപ് കുമാര്‍ പറഞ്ഞു. 22 മണിക്കൂര്‍ വെള്ളത്തില്‍ കിടന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധമാണ് കിട്ടാറുള്ളത്. വെള്ളത്തില്‍ കിടന്ന മൃതദേഹത്തില്‍ മല്‍സ്യങ്ങള്‍കൊത്തുക സാധാരണമാണ്. എന്നാല്‍ കണ്ണുകള്‍ പോലും അഴുകാത്തവിധമായിരുന്നു മൃതദേഹം കിട്ടിയത്. മിഷേലിന്റെ മൃതദേഹത്തിന് ഒരുകുഴപ്പവും സംഭവിച്ചിരുന്നില്ല. അന്ന് പോലീസ് എടുത്ത ഫോട്ടോകളില്‍ അത് വ്യക്തമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എറണാകുളം ഗോശ്രീ പാലത്തില്‍ നിന്നും ചാടിയാല്‍ മൃതദേഹം കിട്ടേണ്ടത് മുളവുകാട് ഭാഗത്തുനിന്നാണ്. എന്നാല്‍ വേലിയിറക്കത്തിന്റെ വിപരീത ദിശയില്‍ നിന്നും വാര്‍പ്പിനടുത്തുനിന്നാണ് മൃതദേഹം കിട്ടിയത്. മിഷേലിന്റെ മൂക്കിന്റെ ഇരുവശത്തും നഖം താഴ്ത്തിയ പാടുകളും, കൈത്തണ്ടയില്‍ കരിനീലിച്ച പാടുകളുമുണ്ടായിരുന്നു.മിഷേലിന്റെ വാച്ച്,മൊബൈല്‍ ഫോണ്‍, മോതിരം,ഹാന്റ് ബാഗ്,ഷാള്‍,ഹാഫ് ഷൂ ഇവയെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ദുരൂഹതയുണ്ടാക്കുന്നതാണന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. മിഷേലിന്റെ ഫോണിലേക്കുവന്ന കോളുകളുടെ അടിസ്ഥാനത്തില്‍ സുഹൃത്ത് ക്രോണിന്‍ അലക്സാണ്ടറിനെ അറസ്റ്റ് ചെയ്തെങ്കിലും കൊലപാതകമാണന്ന് തെളിയിക്കാന്‍ കഴിയുന്നതൊന്നും കണ്ടെത്താനായില്ലന്നാണ് പോലീസ് നിലപാട്.
അന്വേഷണം പോലീസ് അട്ടിമറിക്കുകയാണന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. കേസിന്റെ ആദ്യം മുതല്‍ തന്നെ പോലീസ് അലംഭാവം കാട്ടി.അന്വേഷണ സംഘത്തിലുള്ള ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഇതിനു പിന്നില്‍ ദുരൂഹതയുണ്ട്. ഈ സാഹചര്യത്തില്‍ കേസ് അന്വേഷണം സി ബി ഐക്ക് വിടണണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തെകുറിച്ച് ഒരു വിവരവും മാതാപിതാക്കളെ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കേസന്വേഷണം, ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതി ജംഗ്ഷനില്‍ ഇന്ന് സംഘടിപ്പിക്കുന്ന പ്രക്ഷോഭം, അനൂപ് ജേക്കബ്ബ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ: ദീപ്തി മേരി വര്‍ഗീസ്, ഫാ ജോസ് തോമസ്, വി ചന്ദ്രാചാര്യ, തോമസ് മെത്തിപ്പുറം പങ്കെടുത്തു.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT