Kerala

പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ആലിപ്പറമ്പ് പാറക്കണ്ണിയിലെ അരിയപാടത്ത് മോഹന്‍ദാസിന്റെ മകന്‍ അരുണ്‍ദാസ് (17) ആണ് മരിച്ചത്.

പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു
X

മലപ്പുറം: പുഴയില്‍ കുളിക്കുന്നതിനിടെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണിയിലെ അരിയപാടത്ത് മോഹന്‍ദാസിന്റെ മകന്‍ അരുണ്‍ദാസ് (17) ആണ് മരിച്ചത്.

തൂത ഡിയുഎസ് സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്. മുറിയങ്കണ്ണി പുഴയിലെ അത്തിപ്പറ്റ കടവില്‍ കുളിക്കുന്നതിനിടെയാണ് അരുണ്‍ദാസ് മുങ്ങി മരിച്ചത്. മാതാവ്: ജയന്തി. സഹോദരന്‍: കിരണ്‍ ദാസ്.

Next Story

RELATED STORIES

Share it