Kerala

ബൈക്ക് അപകടത്തില്‍ വിദ്യാർഥി മരിച്ചു

ആരിഫിന്റെ ബൈക്കിന് കുറുകെ പട്ടി ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് തല ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

ബൈക്ക് അപകടത്തില്‍ വിദ്യാർഥി  മരിച്ചു
X

കോട്ടയം: വിനോദസഞ്ചാരത്തിനിടെ ബൈക്ക് അപകടത്തില്‍ പെട്ട് വിദ്യാർഥി മരിച്ചു. കുമ്മനം കരിമ്പുമാലിയില്‍ കെ.എം.നാസറിന്റെ മകന്‍ ആരിഫാണ്(20 വയസ്സ്) മരിച്ചത്. രാവിലെ കോട്ടയത്തു നിന്നും ബൈക്കുകളില്‍ യാത്ര പുറപ്പെട്ട വിദ്യാര്‍ത്ഥികളുടെ സംഘം രാവിലെ 11 മണിയോടെ തേനിക്കടുത്ത് പെരിയകുളത്ത് എത്തിയപ്പോഴാണ് ആരിഫ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെട്ടത്.

ആരിഫിന്റെ ബൈക്കിന് കുറുകെ പട്ടി ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് തല ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉടന്‍ പെരിയകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തേനി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം നാളെ രാവിലെ 11 മണിക്ക് കോട്ടയം താഴത്തങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്: റംല ബീവി. സഹോദരങ്ങള്‍ ആമിന, അസ്ഹര്‍.



Next Story

RELATED STORIES

Share it