മരണവീട്ടിലേക്ക് റീത്തുമായി വരികയായിരുന്ന വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു

മരണവീട്ടിലേക്ക് റീത്തുമായി വരികയായിരുന്ന വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു

കൊല്ലം: മരണവീട്ടിലേക്ക് റീത്തുമായി വരികയായിരുന്ന വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. കൊല്ലം വെള്ളിമണ്‍ ഇടവട്ടം ചുഴുവന്‍ചിറ സജീഷ് ഭവനില്‍ സജീഷ് കുമാറിന്റെ മകന്‍ യദുകൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ശിവഗിരി പാങ്ങോട് സംസ്ഥാനപാതയിലാണ് അപകടം. പോളിടെക്‌നിക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ യദു കൃഷ്ണന്‍ ഒഴിവുസമയം പൂക്കടയില്‍ സഹായിയായി ജോലി ചെയ്യുന്നുണ്ടായിരുന്നു. യദുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന പൂക്കട ഉടമയുടെ മകന്‍ അജാസി(13)നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ഇടവഴിയിലേക്ക് തിരിയുന്നത് കണ്ട് ബ്രേക്കിട്ട യദുവിന്റെ ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് സ്‌കൂട്ടറിലും വൈദ്യുതി തൂണിലും ഇടിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ യദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെട്ടു. സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കും പരിക്കുണ്ട്.RELATED STORIES

Share it
Top