Kerala

കോപ്പിയടി ചോദ്യം ചെയ്തതിന് അധ്യാപകന്റെ കൈ ഒടിച്ചു; വിദ്യാര്‍ഥി കസ്റ്റഡിയില്‍

വിദ്യാര്‍ഥിക്കെതിരേ വധശ്രമത്തിനു കേസെടുത്ത് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപകനെ ഭീഷണിപ്പെടുത്തിയതിനു വിദ്യാര്‍ഥിയുടെ പിതാവിനേയും കസ്റ്റഡിയിലെടുത്തു.

കോപ്പിയടി ചോദ്യം ചെയ്തതിന് അധ്യാപകന്റെ കൈ ഒടിച്ചു; വിദ്യാര്‍ഥി കസ്റ്റഡിയില്‍
X

കാസര്‍കോട്: കോപ്പിയടി ചോദ്യം ചെയ്ത അധ്യാപകന് ക്രൂര മര്‍ദ്ദനം. പരീക്ഷ ഹാളില്‍ വച്ച് അധ്യാപകന്റെ മുഖത്തടിച്ച വിദ്യാര്‍ഥി നിലത്തിട്ട് ചവിട്ടി. കൈ ഒടിഞ്ഞ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് അധ്യാപകന്‍ ചെറുവത്തൂര്‍ തിമിരിയിലെ ഡോ.വി.ബോബി ജോസിനെ (43) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷയ്ക്കിടെയാണ് സംഭവം. വിദ്യാര്‍ഥിക്കെതിരേ വധശ്രമത്തിനു കേസെടുത്ത് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപകനെ ഭീഷണിപ്പെടുത്തിയതിനു വിദ്യാര്‍ഥിയുടെ പിതാവിനേയും കസ്റ്റഡിയിലെടുത്തു. പൊലീസില്‍ പരാതി നല്‍കരുതെന്നാവശ്യപ്പെട്ടാണ് പിതാവ് അധ്യാപകനെ ഭീഷണിപ്പെടുത്തിയത്.

ഇന്നലെ നാലോടെയാണ് സംഭവം. ഹ്യൂമാനിറ്റീസ് പരീക്ഷയ്ക്കിടെ കോപ്പിയടി ചോദ്യം ചെയ്തതിനെ തുടര്‍ന്നു വിദ്യാര്‍ഥി ഹാളില്‍ വച്ച് മുഖത്തടിക്കുകയും നിലത്ത് വീണപ്പോള്‍ ദേഹത്ത് ചവിട്ടുകയും അടിക്കുകയുമായിരുന്നുവെന്ന് അധ്യാപകന്‍ പറയുന്നു.




Next Story

RELATED STORIES

Share it