- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണം; യാത്രക്കാര്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
ചരക്കു വാഹനങ്ങള്‍, ടാക്സികള്‍, അന്തര്‍ സംസ്ഥാന ബസ്സുകളിലെ ജീവനക്കാര്‍, 14 ദിവസത്തിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമായും അതിര്‍ത്തിയിലെ പരിശോധനക്ക് ഹാജരാക്കണം.

കല്‍പറ്റ: കൊവിഡ് രണ്ടാം തരംഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായി. ജില്ലയിലേക്ക് പ്രവേശിക്കുന്ന അന്തര്‍ സംസ്ഥാന യാത്രക്കാര്‍ (ചരക്കുവാഹനങ്ങള്‍, ടാക്സികള്‍, അന്തര്‍ സംസ്ഥാന ബസ്സുകളിലെ ജീവനക്കാര്‍ ഒഴികെ) കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും 48 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കുകയോ അല്ലായെങ്കില്‍ അതിര്‍ത്തിയിലെ ടെസ്റ്റിങ് സെന്ററില്‍ ടെസ്റ്റിന് വിധേയരാക്കുകയോ വേണം. അല്ലാത്തപക്ഷം 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണം.
അതിര്‍ത്തിയില്‍ ടെസ്റ്റിന് വിധേയരാകുന്നവര്‍ റിസള്‍ട്ട് വരുന്നതുവരെ നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതും റിസള്‍ട്ട് പോസിറ്റീവ് ആകുന്നപക്ഷം 14 ദിവസം വരെയുള്ള ഹോം ക്വാറന്റൈനില്‍ തുടരേണ്ടതുമാണ്. ഇക്കാലയളവില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതുമാണ്. നെഗറ്റീവ് ആകുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ മാത്രം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുറത്തിറങ്ങാം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കേണ്ടതും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.
ചരക്കുവാഹനങ്ങള്‍, ടാക്സികള്‍, അന്തര്‍ സംസ്ഥാന ബസ്സുകളിലെ ജീവനക്കാര്‍, 14 ദിവസത്തിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമായും അതിര്‍ത്തിയിലെ പരിശോധനക്ക് ഹാജരാക്കണം.
അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് സേവനം ഉറപ്പാക്കാന്‍ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി (കുട്ട) ചെക്പോസ്റ്റുകളോട് ചേര്‍ന്ന് ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവിടങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നതിനാവശ്യമായ ടെസ്റ്റിങ് കിയോസ്‌കുകള്‍ സ്ഥാപിക്കും. സേവനങ്ങള്‍ നല്‍കുന്നതിനായി ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകര്‍, പോലിസ് ഉദ്യോഗസ്ഥര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്ക് പുറമെ മറ്റ് വകുപ്പുകളിലെ ജീവനക്കാരെയും ഫെസിലിറ്റേഷന്‍ സെന്ററു കളില്‍ നിയമിക്കും.
ഒരേ സമയം 5 പേര്‍ ഇത്തരത്തില്‍ ഓരോ കേന്ദ്രങ്ങളും ഉണ്ടാകും. മറ്റ് അതിര്‍ത്തി ചെക്പോസ്റ്റുകളിലേക്ക് ഒരേ സമയം 3 പേരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് കണ്‍ട്രോള്‍ റൂമുകളിലേക്ക് മൂന്ന് പേരെ വീതവും നിയോഗിക്കും. അതിര്‍ത്തി പരിശോധന കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിനായി സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജിനെ നോഡല്‍ ഓഫീസറായി നിയമിച്ചു. ഓരോ കേന്ദ്രത്തിന്റേയും ചുമതല ഡെപ്യൂട്ടി തഹസില്‍ദാര്‍മാരില്‍ കുറയാത്ത റാങ്കുള്ള ഉദ്യോഗസ്ഥര്‍ക്കായിരിക്കും.
സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തു നിന്നും എത്തുന്നവര്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധിക്കുന്നതിനും വാര്‍ഡ്തല ആര്‍ആര്‍ടിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പ് വരുത്തുന്നതിന് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കൊവിഡ് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും. കൊവിഡ് കണ്‍ട്രോള്‍ റൂമുകളുടെ നോഡല്‍ ഓഫീസറായി ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പിസി മജീദിനെ നിയമിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















