Kerala

തെരുവ് നായ്ക്കളുടെ കടിയേറ്റ് വയോധികന്‍ മരിച്ചു

എടച്ചലം സ്വദേശി വടക്കേക്കളത്തില്‍ ശങ്കരന്‍ (65) ആണ് മരിച്ചത്.

തെരുവ് നായ്ക്കളുടെ കടിയേറ്റ് വയോധികന്‍ മരിച്ചു
X

മലപ്പുറം: തെരുവ് നായ്ക്കളുടെ കടിയേറ്റ് വയോധികന്‍ മരിച്ചു. എടച്ചലം സ്വദേശി വടക്കേക്കളത്തില്‍ ശങ്കരന്‍ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഭാരതപ്പുഴയോരത്ത് നടക്കാനിറങ്ങിയപ്പോളാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്.
സ്ഥലത്ത് ഫുട്‌ബോള്‍ കളിക്കാനെത്തിയ യുവാക്കളാണ് നായ്ക്കളുടെ കടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുകയായിരുന്ന ശങ്കരനെ കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴിയായിരുന്നു അന്ത്യം.

Next Story

RELATED STORIES

Share it