ഭരണകൂട മര്‍ദ്ദക കഥകള്‍ ഇരവാദമല്ല : സോളിഡാരിറ്റി
മലപ്പുറം : ഭരണകൂടവും ഭരണകൂട സംവിധാനങ്ങളും വിവേചനങ്ങള്‍ നടത്തുമ്പോള്‍ അതിനെ തുറന്ന് പറയുക എന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും അത് ആത്മാഭിമാനത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യമാണെന്നും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ജുമൈല്‍ പി.പി പറഞ്ഞു.
സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി റാസിഖ് റഹീമിനായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലാണ് പറഞ്ഞത്. പാനായികുളം സിമി കേസില്‍ ഹൈകോടതിയും സുപ്രിം കോടതിയും നിരപരാധിയായി പ്രഖ്യാപിച്ച റാസിഖ് റഹീമിനെ സോളിസാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരിച്ചു. സ്വീകരണ പരിപാടിയില്‍ ഭരണകൂടവും മാധ്യമങ്ങളും നടത്തിയ ഇടപെടലുകളും അദ്ദേഹത്തിന്റെ ജയിലനുഭങ്ങളും റാസിഖ് റഹീം പങ്കുവെച്ചു.
മലപ്പുറം മലബാര്‍ ഹൗസില്‍ നടന്ന പരിപാടിയില്‍ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ബാസിത് പി.പി മലപ്പുറം, സെക്രട്ടറി അജ്മല്‍ കോഡൂര്‍ , വൈസ് പ്രസിഡന്റ് അജ്മല്‍ കെ.പി എന്നിവര്‍ സംസാരിച്ചു.
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT