Kerala

സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുഞ്ഞ് മുഹമ്മദിനും മയൂഖ ജോണിക്കും ജി വി രാജ പുരസ്‌കാരം

കായികമന്ത്രി ഇ പി ജയരാജനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുഞ്ഞ് മുഹമ്മദിനും മയൂഖ ജോണിക്കും ജി വി രാജ പുരസ്‌കാരം
X

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2019ലെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അത്‌ലറ്റുകളായ കുഞ്ഞ് മുഹമ്മദും മയൂഖ ജോണിയും ജി വി രാജ പുരസ്‌കാരത്തിന് അര്‍ഹരായി. കായികമന്ത്രി ഇ പി ജയരാജനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് ബോക്‌സിങ്ങ് പരിശീലകന്‍ ചന്ദ്രലാല്‍ അര്‍ഹനായി. രണ്ടുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. മികച്ച കായികപരിശീലകനായി വോളിബോള്‍ പരിശീലകന്‍ വി അനില്‍കുമാറിനെ തിരഞ്ഞെടുത്തു. ഒരുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.

ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലെ സുജ മേരി ജോര്‍ജിനാണ് കോളജ് തലത്തില്‍ മികച്ച കായിക അധ്യാപികക്കുള്ള പുരസ്‌കാരം. മികച്ച കായിക നേട്ടം കൈവരിച്ച കോളജായി കണ്ണൂരിലെ എസ്എന്‍ കോളജിനെയും സ്‌കൂളായി പാലക്കാട് ജില്ലയിലെ മാത്തൂര്‍ സിഎഫ്ഡിഎച്ച്എസ്സിനെയും തിരഞ്ഞെടുത്തു. കോളജ് തലത്തില്‍ മികച്ച സ്‌പോട്‌സ് ഹോസ്റ്റല്‍ താരങ്ങളായി പി എസ് അനിരുദ്ധനും പി ഒ സയനയും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സ്‌പോട്‌സ് ജേണലിസ്റ്റായി അച്ചടിമാധ്യമത്തില്‍നിന്ന് മാതൃഭൂമിയിലെ സിറാജ് കാസിമും ദൃശ്യമാധ്യമത്തില്‍നിന്ന് മനോരമ ന്യൂസിലെ അനൂബ് ശ്രീധരനും അര്‍ഹരായി. ദേശാഭിമാനിയിലെ കെ എസ് പ്രവീണ്‍കുമാറാണ് മികച്ച ഫോട്ടോഗ്രാഫര്‍. സ്‌പോട്‌സ് പുസ്തകമായി പ്രകാശ് താമരക്കാട്ട് രചിച്ച ''കായികരംഗത്തെ പ്രതിഭകളുടെ ജീവിത കഥകള്‍'' അര്‍ഹതനേടി.

Next Story

RELATED STORIES

Share it