Kerala

സ്റ്റുഡന്‍റ് പോലിസ് കേഡറ്റ് സംസ്ഥാനതല ക്വിസ് മത്സരം നാളെ തിരൂരില്‍

രണ്ട് ഘട്ടങ്ങളായി നടക്കുന്ന ക്വിസ് മത്സരത്തില്‍ 51 കുട്ടികള്‍ പങ്കെടുക്കും. രാവിലെ 10.45ന് സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ കുട്ടികളോട് സംവദിക്കും.

സ്റ്റുഡന്‍റ് പോലിസ് കേഡറ്റ് സംസ്ഥാനതല ക്വിസ് മത്സരം നാളെ തിരൂരില്‍
X

തിരുവനന്തപുരം: സ്റ്റുഡന്‍റ് പോലിസ് കേഡറ്റ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിന്‍റെ ഫൈനല്‍ നാളെ മലപ്പുറം ജില്ലയിലെ തിരൂരില്‍ ബിയാന്‍കോ കാസില്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

പരിപാടിയുടെ ഉദ്ഘാടനം രാവിലെ 11.30ന് മന്ത്രി ഡോ.കെ ടി ജലീല്‍ നിര്‍വ്വഹിക്കും. സി മമ്മൂട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഐജി പി വിജയന്‍ വിശദീകരിക്കും. തിരൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ ബാവ മുഖ്യാതിഥിയായിരിക്കും. രണ്ട് ഘട്ടങ്ങളായി നടക്കുന്ന ക്വിസ് മത്സരത്തില്‍ 51 കുട്ടികള്‍ പങ്കെടുക്കും. രാവിലെ 10.45ന് സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ കുട്ടികളോട് സംവദിക്കും. 12 മണിക്ക് ജയരാജ് വാര്യര്‍ ഷോ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനതല ക്വിസ് മത്സരത്തിന്‍റെ ഗ്രാന്‍റ് ഫൈനല്‍ 3.45 നാണ്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രത്യേക ക്വിസ് മത്സരവും നടക്കും.

നോളജ് ഫെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ക്വിസ് പരിപാടിയില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും എവര്‍റോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനത്തിന് അര്‍ഹനാവുന്നവര്‍ക്ക് 15,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും ലഭിക്കും. വൈകിട്ട് 4.45ന് നടക്കുന്ന സമാപന ചടങ്ങില്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യാതിഥി ആയിരിക്കും. ഐജി പി വിജയന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐജി അശോക് യാദവ്, ഡഐജി എസ് സുരേന്ദ്രന്‍, മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം എന്നിവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it