Kerala

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു

രണ്ടാം വര്‍ഷ പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 28 വരെ, ഫലം മേയ് 22ന്

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് അഞ്ചു മുതല്‍ 27 വരെ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷകളും, മാര്‍ച്ച് ആറു മുതല്‍ 28 വരെ രണ്ടാം വര്‍ഷ പരീക്ഷയും നടക്കും. ഹയര്‍സെക്കണ്ടറിയില്‍ ഒന്‍പതു ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഒന്നാം വര്‍ഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വര്‍ഷ പരീക്ഷ രാവിലെ 9.30നും ആരംഭിക്കും. രണ്ടാം വര്‍ഷ ഫലം മേയ് 22ന് പ്രഖ്യാപിക്കും. സംസ്ഥാനത്ത് 3,000 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടാവുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it