Kerala

വത്തിക്കാന്‍ കോടതിയുടെ വിധി സത്യമെന്ന് വിശ്വസിക്കുന്നില്ല;പുറത്താക്കിയത് തന്റെ വാദം കേള്‍ക്കാതെ: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

വത്തിക്കാന്‍ കോടതിയില്‍ തന്റെ ഭാഗം വാദിക്കുന്നതിനായി അഭിഭാഷകനെ നിയോഗിച്ചിരുന്നു.എന്നാല്‍ അദ്ദേഹത്തിനെ വത്തിക്കാന്‍ സഭാ കോടതിയുടെ നടപടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വ്യക്തമാക്കി.

വത്തിക്കാന്‍ കോടതിയുടെ വിധി സത്യമെന്ന് വിശ്വസിക്കുന്നില്ല;പുറത്താക്കിയത് തന്റെ വാദം കേള്‍ക്കാതെ: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍
X

കൊച്ചി: എഫ്‌സിസി സന്യാസിനി സമൂഹത്തില്‍ നിന്നും തന്നെ പുറത്താക്കാനുള്ള സന്യാസിനി സഭാ അധികൃതരുടെ തീരുമാനത്തിനെതിരെ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ കോടതി തള്ളിയെന്നത് സത്യമാണെങ്കില്‍ അത് സത്യത്തിന് നിരക്കാത്തതാണെന്നും തന്റെ ഭാഗം കേള്‍ക്കാതെയുമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വത്തിക്കാന്‍ കോടതിയില്‍ തന്റെ ഭാഗം വാദിക്കുന്നതിനായി അഭിഭാഷകനെ നിയോഗിച്ചിരുന്നു.എന്നാല്‍ അദ്ദേഹത്തിനെ വത്തിക്കാന്‍ സഭാ കോടതിയുടെ നടപടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വ്യക്തമാക്കി. ഇരയായ താന്‍ അറിയാതെയാണ് വിചാരണ നടത്തിയതെങ്കില്‍ വത്തിക്കാന്‍ കോടതിയുടേത് എന്ന പേരില്‍ വന്നിരിക്കുന്ന വിധി സത്യത്തിന് നിരക്കാത്തതും അത് തന്റെ ഭാഗം കേള്‍ക്കാതെയാണെന്നും. സിസ്റ്റര്‍ ലൂസി കളപ്പരയ്ക്കല്‍ വ്യക്തമാക്കി.ഇത്തരത്തില്‍ തന്നെ അറിയിക്കാതെ വിചാരണ നടക്കില്ലെന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

തനിക്ക് രണ്ടു ദിവസം മുമ്പ് വത്തിക്കാനില്‍ നിന്നാണെന്ന് പറഞ്ഞ് ലഭിച്ച കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന കത്തിലെ തീയ്യതി 2020 മെയ് 27 എന്നാണ്.വത്തിക്കാനില്‍ തന്റെ അപേക്ഷ നല്‍കുന്നതിന് മുമ്പ് തയ്യാറാക്കിയിരിക്കുന്ന കത്താണ് ഇതെന്നാണ് മനസിലാകുന്നത്.തന്റെ അപേക്ഷയില്‍ വിചാരണ നടക്കുന്നുണ്ടെന്നോ ആരംഭിച്ചെന്നോ ഒന്നും തന്നോട് അഭിഭാഷകന്‍ പറഞ്ഞിട്ടില്ല.ഒരു വര്‍ഷം മുമ്പ് വന്ന കത്ത് സൂക്ഷിച്ചു വെച്ചിട്ട് എഫ്‌സിസി അധികൃതര്‍ വ്യജ പ്രചരണം നടത്തുകയാണെന്നും സുപ്പീരിയര്‍ ജനറല്‍ ആന്‍ ജോസഫ് ഗൂഡാലോചന നടത്തിയെന്നാണ് വ്യക്തമാകുന്നതെന്നും സിസ്റ്റര്‍ ലൂസി ആരോപിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ മഠത്തിലെ മുറിയൊഴിയണമെന്നാവശ്യപ്പെട്ട് തനിക്ക് സൂപ്പീരിയറിന്റെ ഇ മെയില്‍ സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു. മുറിയൊഴിഞ്ഞില്ലെങ്കില്‍ നിയമപരമായി പുറത്താക്കുമെന്നും മഠത്തില്‍ ഒരു വേലക്കാരിയുടെ സ്ഥാനം പോലും ഇല്ലെന്നുമൊക്കെ ഇ-മെയിലില്‍ പറഞ്ഞിട്ടുണ്ടെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.മനുഷ്യനു പോലും നിരക്കാത്ത വിധത്തിലാണ് ക്രിസ്തുവിന്റെ ദര്‍ശനം പഠിപ്പിക്കുന്ന അധികാരികള്‍ കത്തില്‍ എഴുതിവെച്ചിരിക്കുന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it