Kerala

കാന്‍സര്‍ ചികില്‍സയ്ക്ക് സ്വകാര്യമേഖലയുടെ പങ്കാളിത്തം അനിവാര്യം : മന്ത്രി പി രാജീവ്

ശ്രീ സുധീന്ദ്ര കാര്‍ക്കിനോസ് കാന്‍സര്‍ സെന്റര്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

കാന്‍സര്‍ ചികില്‍സയ്ക്ക് സ്വകാര്യമേഖലയുടെ പങ്കാളിത്തം അനിവാര്യം : മന്ത്രി പി രാജീവ്
X

കൊച്ചി : കാന്‍സര്‍ ചികില്‍സാരംഗം നവീകരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി പി രാജീവ്. കാന്‍സര്‍ ചികില്‍സ കാര്യക്ഷമമാക്കുന്നതിനായി ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്ന സാഹചര്യത്തില്‍ സ്വകാര്യമേഖലയുടെ കൂടി പിന്തുണ അത്യന്താപേക്ഷികമാണെന്ന് പി രാജീവ് പറഞ്ഞു.

സന്നദ്ധ സംഘടനയായ കാര്‍ക്കിനോസിന്റെ സഹകരണത്തോടെ എറണാകുളം ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന കാന്‍സര്‍ ചികില്‍സാ വിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കീമോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ടി ജെ വിനോദ് എംഎല്‍എ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ കാര്‍ക്കിനോസ് സെന്റര്‍ ഡയറക്ടര്‍ ഡോ. മോനി അബ്രാഹം കുര്യാക്കോസ്, ആശുപത്രി ബോര്‍ഡ് പ്രസിഡന്റ് രത്‌നാകര ഷേണായി, ജനറല്‍ സെക്രട്ടറി മനോഹര്‍ പ്രഭു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എം ഐ ജുനൈദ് റഹ്മാന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രമാനന്ദ പൈ, കൊച്ചി കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ റെനീഷ്, കൗണ്‍സിലര്‍ സുധ ദിലീപ് കുമാര്‍ പ്രസംഗിച്ചു. ആശുപത്രിയുടെ 50ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് കാന്‍സര്‍ ചികില്‍സ കേന്ദ്രം തുടങ്ങിയത്.

Next Story

RELATED STORIES

Share it