Kerala

സംസ്‌കൃത പഠനങ്ങള്‍ പരിഷ്‌കരിക്കണം:ഡോ.കെ ജി പൗലോസ്

പ്രാചീന വിജ്ഞാനത്തെ നിലനിര്‍ത്തിക്കൊണ്ടു തന്നെ വര്‍ത്തമാനകാല സാഹചര്യങ്ങളെ ഉള്‍ക്കൊളളിച്ചുകൊണ്ട് സംസ്‌കൃത പഠനങ്ങള്‍ നവീകരിക്കപ്പെടേണ്ടതാണ്

സംസ്‌കൃത പഠനങ്ങള്‍ പരിഷ്‌കരിക്കണം:ഡോ.കെ ജി പൗലോസ്
X

കൊച്ചി: സംസ്‌കൃത പഠനങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടണമെന്ന് കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ ജി പൗലോസ്.ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ സംസ്‌കൃതം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പൗരസ്ത്യപാശ്ചാത്യ സാഹിത്യ വിമര്‍ശന സിദ്ധാന്തങ്ങളെക്കുറിച്ച് സംഘടിപ്പിക്കുന്ന ത്രിദിന പി ജി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാചീന വിജ്ഞാനത്തെ നിലനിര്‍ത്തിക്കൊണ്ടു തന്നെ വര്‍ത്തമാനകാല സാഹചര്യങ്ങളെ ഉള്‍ക്കൊളളിച്ചുകൊണ്ട് സംസ്‌കൃത പഠനങ്ങള്‍ നവീകരിക്കപ്പെടേണ്ടതാണ്.സംസ്‌കൃത പഠനത്തിലൂടെ വിവിധ വൈജ്ഞാനിക മണ്ഡലങ്ങളിലേക്ക് വ്യാപരിക്കുവാനുളള സാധ്യതകളെ വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തണമെന്നും ഡോ.കെ ജി പൗലോസ് പറഞ്ഞു.സംസ്‌കൃതം സാഹിത്യ വിഭാഗം മേധാവി ഡോ.കെ ആര്‍ അംബിക അധ്യക്ഷത വഹിച്ചു.

ഡോ. കെ വി അജിത്കുമാര്‍ ,ഡോ.ടി മിനി സംസാരിച്ചു.ഡോ.കെ ജി പൗലോസ് മുഖ്യപ്രബന്ധം അവതരിപ്പിച്ചു.ഡോ.ചാത്തനാത്ത്,അച്യുതനുണ്ണി,ഡോ.കെ കെ ഗീതാകുമാരി,മിനു ഫാത്തിമ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.ഡോ.വി ആര്‍ മുരളീധരന്‍,ഡോ.പ്രീതി നായര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ നാളെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സെമിനാര്‍ നാളെ സമാപിക്കും.

Next Story

RELATED STORIES

Share it